തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുൻ ഡിജിപി ശ്രീലേഖയടക്കം 67 ബിജെപി സ്ഥാനാര്‍ത്ഥികൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുൻ ഡിജിപി ശ്രീലേഖയടക്കം 67 ബിജെപി സ്ഥാനാര്‍ത്ഥികൾ. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. മുൻ ഡിജിപി ആര് ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിൽ മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും കൊടുങ്ങാനൂരിൽ വിവി രാജേഷും സ്ഥാനാർത്ഥിയാകും.
advertisement
തമ്പാനൂരിൽ മുൻ കോൺഗ്രസ് നേതാവ് തമ്പാനൂർ സതീഷും പുന്നയ്ക്കാ മുകളിൽ മുൻ കോൺഗ്രസ് നേതാവ് മഹേശ്വരൻ നായരും നേമത്ത് എം ആർ ഗോപനും മത്സരിക്കും.തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി എന്നവരും സ്ഥാനാർത്ഥിയാകും. പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി.
advertisement
ഭരിക്കാൻ ഒരു അവസരമാണ് ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 09, 2025 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുൻ ഡിജിപി ശ്രീലേഖയടക്കം 67 ബിജെപി സ്ഥാനാര്‍ത്ഥികൾ


