എന്താ ഈ കൊച്ചുകേരളത്തിൽ സംഭവിക്കുന്നത്? നേതാക്കളുടെ വാർഡിൽ സ്വന്തം പാർട്ടി പൊട്ടി

Last Updated:

തിരുവനന്തപുരത്തെ പ്രമുഖ പാർട്ടി ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന വാർഡുകളിലെല്ലാം ജയിച്ചത് എതിർ സ്ഥാനാർത്ഥികൾ

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന വാർഡുകളിലെല്ലാം ജയിച്ചത് എതിർ സ്ഥാനാർത്ഥികൾ. മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന തമ്പാനൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജയിച്ചത്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനുള്ള ശാസ്തമംഗലത്ത് ബിജെപിയും സിപിഎമ്മിന്റെ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ യുഡിഎഫും വിജയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പല പ്രമുഖരെയും ഞെട്ടിച്ചു. കുടുബത്തോടൊപ്പം വന്നു വോട്ട് ചെയ്ത് പല നേതാക്കളുടെ സ്വന്തം വാർഡിൽ എതിർ പാർട്ടിയിലെ സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
ജോസ് കെ മാണി- കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വാർഡിൽ യുഡിഎഫിന് വിജയം. പാലാ നഗരസഭ 22 -ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി രജിത പ്രകാശാണ് വിജയിച്ചത്. രജിത 287 വോട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് 232 വോട്ടും ലഭിച്ചു. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാര്‍ഡുകൂടിയാണിത്.
advertisement
മാണി സി കാപ്പൻ- പാലാ എംഎൽഎ മാണി സി കാപ്പന്റെ സ്വന്തം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
വെള്ളാപ്പള്ളി നടേശൻ- വെള്ളാപ്പള്ളി നടേശന്റെ വാർഡായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഷൈലജയാണ് വിജയിച്ചത്. ഇവിടെ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാർത്ഥിയെ മാറ്റി എസ്എൻഡിപി നിർദേശിച്ച സ്ഥാനാർഥിയെ ആണ് എൽഡിഎഫ് മത്സരിപ്പിച്ചത്.
advertisement
വി ഡി സതീശൻ- പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാർഡിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി. എറണാകുളം പറവൂര്‍ നഗരസഭ 21-ാം വാര്‍ഡിൽ ബിജെപിയുടെ ആശാ മുരളിയാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാർഡാണ്.
രാഹുല്‍ മാങ്കൂട്ടത്തിൽ- രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡിലും യുഡിഎഫിന് സീറ്റ് നഷ്ടമായി. എൽഡിഎഫാണ് വിജയിച്ചത്. പള്ളിക്കൽ 18-ാം വാർഡിൽ കാവ്യ വേണുവാണ് വിജയിച്ചത്. 52 വോട്ടുകൾക്കാണ് വിജയം.
കെ സുരേന്ദ്രൻ- കോഴിക്കോട് അത്തോളി ​ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ മൊടക്കല്ലൂരിലായിരുന്നു സുരേന്ദ്രന് വോട്ട്. ഈ വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് തിരികെ പിടിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഗീത മപ്പുറത്താണ് വിജയിച്ചത്.
advertisement
കെ സി വേണുഗോപാൽ- കെ സി വേണുഗോപാലിന്റെ വാർഡിൽ എൽ ഡി എഫിന് വിജയം. ആലപ്പുഴ കോർപ്പറേഷൻ കൈതവന വാർഡിലാണ് യു ഡി എഫ് തോറ്റത്. സിപിഎം സ്ഥാനാർത്ഥി സൗമ്യരാജാണ് വിജയിച്ചത്.
ശ്രേയാംസ് കുമാർ- കൽപ്പറ്റ നഗരസഭയിലെ ശ്രേയാംസ്കുമാറിന്റെ പുളിയാർമല വാർഡിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താ ഈ കൊച്ചുകേരളത്തിൽ സംഭവിക്കുന്നത്? നേതാക്കളുടെ വാർഡിൽ സ്വന്തം പാർട്ടി പൊട്ടി
Next Article
advertisement
ബെംഗളൂരൂ-എറണാകുളം വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യ ഒരു മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍
ബെംഗളൂരൂ-എറണാകുളം വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യ ഒരു മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍
  • ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ ആദ്യ മാസം തന്നെ 55,000 യാത്രക്കാരെ ആകര്‍ഷിച്ചു.

  • നവംബറും ഡിസംബറും ബുക്കിംഗുകള്‍ 100 ശതമാനത്തിലധികം കടന്നതായാണ് റെയില്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

  • കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍

View All
advertisement