Lockdown | 'ലോക് ഡൗൺ ഇളവ് ജൂൺ 16 ന് ശേഷം'; മറ്റൊരു ലോക് ഡൗണിലേക്ക് തള്ളിവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

രോഗ നിയന്ത്രണം കൈവരിക്കാൻ മാസങ്ങളും, വർഷങ്ങളും എടുത്തേക്കാമെന്നാണ് വിദഗ്ധ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ലോക്ഡൗണിലേയ്ക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരും ഒന്നിച്ച് ശ്രമിക്കണം

പിണറായി വിജയൻ
പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ ഇളവ് 16 ന് ശേഷം മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപന തീവ്രത അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പരിശോധന വർധിപ്പിക്കണം. രോഗം കൂടുതൽ പകരുന്നത് വീടുകളിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കോളനികളിൽ വാക്സിൻ ക്യാമ്പുകൾ ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗ നിയന്ത്രണം കൈവരിക്കാൻ മാസങ്ങളും, വർഷങ്ങളും എടുത്തേക്കാമെന്നാണ് വിദഗ്ധ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ലോക്ഡൗണിലേയ്ക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരും ഒന്നിച്ച് ശ്രമിക്കണം. ടെലി മെഡിസിൻ സംവിധാനം കൂടുതൽ വിപുലീകരിക്കും. കോവിഡതര രോഗങ്ങളുള്ള എല്ലാവർക്കും ചികിത്സ ലഭിക്കും. മൂന്നാം തരംഗം ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കും. സർക്കാർ മുന്നൊരുക്കം നടത്തുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ 15% താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ 518, കോഴിക്കോട് 466, കോട്ടയം 385, കണ്ണൂര്‍ 305, പത്തനംതിട്ട 314, കാസര്‍ഗോഡ് 320, ഇടുക്കി 165, വയനാട് 91 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 8, പത്തനംതിട്ട, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 5, പാലക്കാട്, വയനാട് 3 വീതം, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂര്‍ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂര്‍ 661, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lockdown | 'ലോക് ഡൗൺ ഇളവ് ജൂൺ 16 ന് ശേഷം'; മറ്റൊരു ലോക് ഡൗണിലേക്ക് തള്ളിവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement