തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. 16 സീറ്റുവരെ യുഡിഎഫിന് ലഭിക്കാമെന്നാണ് പ്രവചനം. ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങൾ പറയുന്നു. എക്സിറ്റ് പോൾ ഫലം പുറത്തുവിട്ട ഭൂരിപക്ഷം ഏജൻസികളും ചാനലുകളും കേരളം യുഡിഎഫിന് ഒപ്പമെന്ന് ഉറപ്പിക്കുന്നു. ഏറ്റവും കുറഞ്ഞത് ഏഴ് സീറ്റും കൂടിയത് 16 സീറ്റുമാണ് പ്രവചനം. എൽഡിഎഫിന് ഏറ്റവും കുറഞ്ഞത് 4 സീറ്റും കൂടിയത് 7 സീറ്റും ലഭിക്കും. അതേസമയം, എൽഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നാണ് News18- IPSOS എക്സിറ്റ് പോൾ ഫലം.
പ്രവചനങ്ങൾ ഇങ്ങനെയാണ്-
News 18- IPSOS
എൽഡിഎഫ് 11-13 , യുഡിഎഫ് 7-9. ബിജെപി 0-1
ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ
യുഡിഎഫ് 15-16, എൽഡിഎഫ്- 3-5, ബിജെപി 0-1
ടൈംസ് നൗ- കേരള
യുഡിഎഫ് 15, എൽഡിഎഫ് 4, ബിജെപി 1
ടുഡേസ് ചാണക്യ- ന്യൂസ് 24
യുഡിഎഫ് 16, എൽഡിഎഫ് 4, ബിജെപി 0
ന്യൂസ് നേഷൻ
യുഡിഎഫ് 11- 13, എൽഡിഎഫ് - 5- 7, ബിജെപി 1- 3
ന്യൂസ് എക്സ്
യുഡിഎഫ് 15, എൽഡിഎഫ് 4, ബിജെപി 1
മാതൃഭൂമി ന്യൂസ്
യുഡിഎഫ് 15, എൽഡിഎഫ് 4, ബിജെപി 1