കട്ടപ്പന ബസ് സ്റ്റാൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറിയ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Last Updated:

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞുകയറിയത്

News18
News18
കട്ടപ്പനയിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് ഇടിച്ചുകയറിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.ബൈസൺവാലി സ്വദേശി സിറിൽ വർഗീസ് ആണ് ബസ്സിന്റെ ഡ്രൈവർ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർ അശ്രദ്ധമായി വാഹനമെടുത്തതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ വെളിച്ചത്തിലാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ എംവിഡി ആരംഭിച്ചത്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ഹിയറിങ്ങിന് ഹാജരാകാൻ ഡ്രൈവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിങ്ങിനു ശേഷമായിരിക്കും നടപടി.
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.കുമളി ഭാഗത്തേക്കുള്ള ബസ് കാത്തിരിക്കുകയായിരുന്നു വിഷ്ണു. ബസ് പെട്ടെന്ന് തന്നെ പിന്നോട്ട് എടുത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകി.
യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്നാണ് അപകടത്തിന് കാരണമായ ബസ് അധികൃതർ പറയുന്നത്. വാഹനം പിന്നോട്ട് എടുത്തപ്പോൾ മുന്നോട്ടേക്കുള്ള ഗിയർ വീഴുകയായിരുന്നു എന്നും വിശദീകരിക്കുന്നു. മൂന്നാര്‍- കട്ടപ്പന റൂട്ടിലോടുന്ന ദിയമോള്‍ എന്ന ബസാണ് അപകടമുണ്ടാക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കട്ടപ്പന ബസ് സ്റ്റാൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറിയ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement