advertisement

പൊലീസ് കുഴിയെണ്ണി; പത്തനംതിട്ട ജില്ലയിലെ റോഡിൽ 38 കുഴികളെന്ന റിപ്പോര്‍ട്ട് കൈമാറി

Last Updated:

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് എച്ച്ഒമാരാണ് സ്റ്റേഷൻ പരിധിയിലെ കുഴികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.

പത്തനംതിട്ട:റോഡിലെ കുഴികൾ എണ്ണാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം പൂർത്തിയാക്കി പൊലീസ്. പത്തനംതിട്ട ജില്ലയിൽ 38 സ്ഥലങ്ങളിൽ റോഡിൽ കുഴിമൂലം അപകടം സാധ്യത നിലനിൽക്കുന്നതായി പൊലീസ് റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് എച്ച്ഒമാരാണ് സ്റ്റേഷൻ പരിധിയിലെ കുഴികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.
റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കേരള ഹൈക്കോടതി കർശന നടപടിവേണമെന്ന് ജില്ലാ കളക്ടർമാരോട് നിർദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡിൽ കുഴിയിൽ വീണുള്ള അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം എത്തിയത്.
സ്വന്തം സ്റ്റേഷൻ പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികൾ എണ്ണി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മറ്റു പല ജില്ലകളിലും സമാന നിർദ്ദേശമുണ്ടായി. കുഴിയുടെ എണ്ണം അറിയിക്കേണ്ടത് സ്പെഷൽ ബ്രാഞ്ചിനെയെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. കുഴിയെണ്ണൽ നിർദ്ദേശത്തിൽ കടുത്ത അതൃപ്തിയാണ് സേനയിൽ ഉയർന്നത്.
advertisement
റോഡിലെ കുഴി അടയ്ക്കുന്നത് പശ വച്ചാണോയെന്നും കോടതി ചോദിച്ചിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ച് സർക്കാരിന്റെ കയ്യിൽ വ്യക്തമായ കണക്കുകളില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പൊലീസിനെ ഉപയോഗിച്ചുള്ള കണക്കെടുപ്പ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് കുഴിയെണ്ണി; പത്തനംതിട്ട ജില്ലയിലെ റോഡിൽ 38 കുഴികളെന്ന റിപ്പോര്‍ട്ട് കൈമാറി
Next Article
advertisement
കോഴിക്കോട് ജയലക്ഷ്മി സിൽക്സില്‍ വൻ തീപിടിത്തം
കോഴിക്കോട് ജയലക്ഷ്മി സിൽക്സില്‍ വൻ തീപിടിത്തം
  • കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം, രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുന്നു

  • ഫയര്‍ഫോഴ്സിന്റെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

  • കെട്ടിടത്തിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻ പുറത്തിറക്കിയതോടെ ആളുകൾക്ക് അപകടം ഒഴിവായി

View All
advertisement