പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലെ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അധ്യായം ഒന്ന്' റിലീസ് പ്രഖ്യാപിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു ത്രില്ലർ സിനിമയാണ് 'സംഭവം അദ്ധ്യായം ഒന്ന്'
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയായ 'സംഭവം അദ്ധ്യായം ഒന്ന്' (Sambhavam Adhyayam Onnu) എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാർച്ച് ആറിന് ചിത്രം പ്രദർശനത്തിനെത്തുന്നു. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു ത്രില്ലർ സിനിമയാണ് 'സംഭവം അദ്ധ്യായം ഒന്ന്'.
അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയ സിനിമയാണ്.
ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ നവീൻ ഊട്ട. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആഷ്‌ന റഷീദ്, ഛായാഗ്രഹണം- നവീൻ നജോസ്, എഡിറ്റിങ്- അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ- ഗോഡ്വിൻ തോമസ്, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ- സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം- അഷ്‌റഫ് ഗുരുക്കൾ, സ്റ്റിൽസ്- നിദാദ് കെ. എൻ., ചീഫ് അസോസിയേറ്റ് ഡയറക്ടർസ്- മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.
advertisement
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: The release date of the mystery fantasy thriller film 'Sambhavam Adhyayam Onnu', which is set entirely in the backdrop of the forest, has been announced. The film will hit the screens on March 6. The film, produced under the banner of Nalla Cinema Productions, is scripted and directed by Jeethu Satheesan Mangalathu. Sambhavam Adhyayam Onnu is a thriller film that combines mystery and action scenes.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 17, 2026 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലെ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അധ്യായം ഒന്ന്' റിലീസ് പ്രഖ്യാപിച്ചു







