advertisement

പത്തനംതിട്ടയിലെ റോഡിൽ എത്ര കുഴികളുണ്ട്? പൊലീസുകാർ കണ്ടുപിടിച്ചു കണക്കു നൽകാൻ ജില്ലാ പൊലീസ് മേധാവി

Last Updated:

പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡിൽ കുഴിയിൽ വീണുള്ള അപകടം റിപ്പോർട്ട് ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: റോഡിലെ കുഴികൾ എണ്ണാൻ പൊലീസിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിർദേശം നല്‍കി. സ്റ്റേഷൻ പരിധിയിലെ റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടെങ്കിൽ വിവരം പ്രത്യേക ഫോർമാറ്റിൽ തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കാനാണ് എസ് എച്ച് ഒമാർക്ക് നല്‍കിയിരിക്കുന്ന നിർദേശം. 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കേരള ഹൈക്കോടതി കർശന നടപടിവേണമെന്ന് ജില്ലാ കളക്ടർമാരോട് നിർദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡിൽ കുഴിയിൽ വീണുള്ള അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം.
ഓഗസ്റ്റ് 24ന് തിരുവല്ല കുമ്പഴ സംസ്ഥാന പാതയിലെ കുഴിയിൽ വീണ് വാഹനാപകടം ഉണ്ടായിരുന്നു. കുഴിയിൽ വീണ് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലിടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24ന് രാവിലെയാണ് കണ്ണംകരയിലെ ജില്ലാ ജയിലിന് സമീപം അപകടം ഉണ്ടായത്. ജോലിക്ക് പോകാനായി കുമ്പഴയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വന്നതാണ് ആതിര. സ്വകാര്യ ബസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണത്. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ആതിരയുടെ ദേഹത്ത് ബസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിരയെ പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
advertisement
തിരുവല്ല കുമ്പഴ റോഡിലെ അബാൻ ജംഗ്ഷൻ മുതൽ മൂന്ന് കിലോ മീറ്റർ ദൂരത്തിൽ നിറയെ കുഴികളാണ്. മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞതോടെ യാത്ര കൂടുതൽ ദുഷ്കരമായി. മുമ്പും പല തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്തത് കാരണമാണ് റോഡിലെ കുഴിയടക്കാൻ വൈകുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
അപകടങ്ങൾ കുറച്ച്, യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കുഴിയെണ്ണൽ നിർദേശമെങ്കിലും വലിയൊരു വിഭാഗം പൊലീസുകാർക്ക് ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. പൊതുമരാമത്ത് വകുപ്പുകൾ അടക്കമുള്ള വകുപ്പുകള്‍ ചെയ്യേണ്ട ജോലി ചെയ്യാതെ പൊലീസിനെ കൊണ്ട് കുഴിയെണ്ണിക്കുന്നതിനോടാണ് ഒരു വിഭാഗത്തിന് വിയോജിപ്പ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിലെ റോഡിൽ എത്ര കുഴികളുണ്ട്? പൊലീസുകാർ കണ്ടുപിടിച്ചു കണക്കു നൽകാൻ ജില്ലാ പൊലീസ് മേധാവി
Next Article
advertisement
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്പീക്കർ ഓം ബിർള; പ്രധാനമന്ത്രി മോദിയുടെ ക്ഷണം കൈമാറി
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്പീക്കർ ഓം ബിർള; പ്രധാനമന്ത്രി മോദിയുടെ ക്ഷണം കൈമാറി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓം ബിർള പങ്കെടുത്തു

  • പ്രധാനമന്ത്രി മോദിയുടെ ആശംസകളും ഇന്ത്യ സന്ദർശിക്കാനുള്ള ഔദ്യോഗിക ക്ഷണവും ബിർള കൈമാറി

  • മാലദ്വീപ്, ഭൂട്ടാൻ നേതാക്കളുമായി പ്രാദേശിക സഹകരണത്തെക്കുറിച്ച് ബിർള ചർച്ച നടത്തി

View All
advertisement