ഫോറൻസിക് ഡയറക്ടറുടെ സ്വയം വിരമിക്കൽ; സമ്മർദമുണ്ടായിട്ടില്ലെന്ന് കേരളാ പൊലീസ്

Last Updated:

2021 ജനുവരി വരെ സർവീസുള്ള ഡയറക്ടർ വോളന്ററി റിട്ടയർമെന്റിന് അപേക്ഷ സമർപ്പിച്ചതിന് പിന്നീൽ ഭീഷണിയുണ്ടോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഫോറൻസിക് സയൻസ് ലബോറട്ടറി എം എ ലതാദേവി വിരമിക്കൽ അപേക്ഷ നൽകിയതിന് പിന്നിൽ സമ്മർദമുണ്ടായിട്ടില്ലെന്ന് കേരള പൊലീസ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർവീസിൽ നിന്ന് സ്വരം വിരമിക്കാൻ അനുമതി തേടി 2020 ജൂൺ 23നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ മനസ്സ് മാറ്റുകയും സർവീസിൽ തുടരാൻ അനുമതി നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തുവെന്നും കുറിപ്പിൽ പറയുന്നു.
''സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടാകുന്നതിന് രണ്ടു മാസം മുൻപാണ് ഫോറൻസിക് ലാബറട്ടറി ഡയറക്ടർ സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകിയത്. സ്വയം വിരമിക്കണമെന്ന് ഏതെങ്കിലും ഓഫീസർ ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്.''- വാർത്താക്കുറിപ്പിൽ പറയുന്നു.
advertisement
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫോറൻസിക് വിഭാഗം പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.  ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഫോറൻസിക് വിഭാഗത്തിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐജി നിർദേശിച്ചതായും ചെന്നിത്തല പറയുന്നു.
advertisement
2021 ജനുവരി വരെ സർവീസുള്ള ഡയറക്ടർ വോളന്ററി റിട്ടയർമെന്റിന് അപേക്ഷ സമർപ്പിച്ചതിന് പിന്നീൽ ഭീഷണിയുണ്ടോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഡയറക്ടറുടെ വിരമിക്കൽ അപേക്ഷക്ക് പിന്നിൽ സമ്മർദമില്ലെന്ന് വിശദീകരിച്ചുകൊണ്ട് പൊലീസിന്റെ വാർത്താക്കുറിപ്പ് പുറത്തുവന്നത്. വിരമിക്കൽ അപേക്ഷയുടെ പകർപ്പ് അടക്കം നൽകികൊണ്ടാണ് പൊലീസിന്റെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോറൻസിക് ഡയറക്ടറുടെ സ്വയം വിരമിക്കൽ; സമ്മർദമുണ്ടായിട്ടില്ലെന്ന് കേരളാ പൊലീസ്
Next Article
advertisement
Piyush Pandey: പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു
പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു
  • പിയൂഷ് പാണ്ഡെ 70-ാം വയസ്സിൽ അന്തരിച്ചു; ഫെവികോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് പരസ്യങ്ങൾ ഒരുക്കിയ പ്രതിഭ.

  • പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെ നിരവധി പേർ അനുശോചിച്ചു.

  • പിയൂഷ് പാണ്ഡെയുടെ കീഴിൽ ഒഗിൽവി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ഏജൻസിയായി.

View All
advertisement