'വീടും പരിസരങ്ങളും വൃത്തിയാക്കൂ, പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടൂ'; നിര്‍ദേശവുമായി കേരള പോലീസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മഴക്കാലം എന്നതിലുപരി കൊവിഡിനെ കൂടി കണക്കിലെടുത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ട ഒരുത്തരവാദിത്തം കൂടി നാം ഓരോരുത്തര്‍ക്കുമുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലായിടത്തും കനത്ത മഴയാണ് പെയ്യുന്നത്. ഈ സമയത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിനുള്ള സാധ്യത വളരെ വലുതാണ്. ഇക്കാര്യത്തില്‍ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പകര്‍ച്ച പനികള്‍ പടര്‍ന്നു പിടിക്കുന്ന കാലമാണ് മഴക്കാലം. വീടും പരിസരങ്ങളും വൃത്തിയാക്കി പകര്‍ച്ചവ്യാധികളെ നമുക്കുനിയന്ത്രിക്കാം. മഴക്കാലത്താണ് രോഗപ്രതിരോധ ശേഷി ഏറ്റവും കുറയുന്നത്. രോഗാണുക്കള്‍ പെറ്റുപെരുകുന്നതും പല അസുഖങ്ങളും കൂടുതലാകുന്നതും ഈ കാലത്താണ്. ജലദോഷം മുതല്‍ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതര രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സമയം കൂടിയാണിത്.
അതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. വീടിനു പുറത്തു അലക്ഷ്യമായി കിടക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ ചിരട്ട തുടങ്ങി മലിന ജലം കെട്ടി നില്ക്കാന് സാധ്യതയുള്ള മാലിന്യ വസ്തുക്കള്‍ നീക്കം ചെയ്തു പരിസര ശുചീകരണം നടത്തി കൊതുക് വളരാതെ ഇരിക്കുവാന് ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലം എന്നതിലുപരി കൊവിഡിനെ കൂടി കണക്കിലെടുത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ട ഒരുത്തരവാദിത്തം കൂടി നാം ഓരോരുത്തര്‍ക്കുമുണ്ട്.
advertisement
കുട്ടികളുള്ള വീടുകളാണെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. മഴക്കാലം കൊതുകുകളുടെ പ്രജനന കാലമാണ് .കൊതുകു കടിയേറ്റാല്‍ ഡെങ്കി മലേറിയ തുടങ്ങിയ രോഗങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വരാം.
ചെറിയ അശ്രദ്ധകള്‍ കാരണം വലിയ അസുഖങ്ങള്‍ വരുത്താതിരിക്കാനും എന്നാല്‍ കൃത്യമായ ഇടപെടലുകളിലൂടെ സമൂഹത്തെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനും നമുക്ക് കഴിയണമെന്ന് കേരള പൊലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2021 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീടും പരിസരങ്ങളും വൃത്തിയാക്കൂ, പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടൂ'; നിര്‍ദേശവുമായി കേരള പോലീസ്









