സ്‌കൂളുകളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാമതല്ല, നാലാമത്; കണക്കുകളുമായി കെ എസ് ശബരീനാഥന്‍

Last Updated:

കേരളം തമിഴ്‌നാടിനും പിന്നില്‍ നാലാമതാണെന്ന് കെ എസ് ശബരീനാഥന്‍ വ്യക്തമാക്കി

കെ.എസ്. ശബരിനാഥൻ
കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: സ്‌കൂളുകളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാമതല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍. കേരളം തമിഴ്‌നാടിനും പിന്നില്‍ നാലാമതാണെന്ന് കെ എസ് ശബരീനാഥന്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ മികവിന്റെ സൂചികയില്‍ കേരളം ഒന്നാമത് എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കണക്കുകള്‍ നിരത്തി ശബരീനാഥന്‍ രംഗത്തെത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യയിലെ സ്‌കൂളുകളുടെ റാങ്കിങ്ങില്‍(Performance Grading Index) കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ??
കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം മുന്നിലാണ് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ഭേദമന്യേ വര്‍ഷങ്ങളായി പൊതു വിദ്യാഭ്യാസത്തില്‍ നടത്തിയിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ കാരണമാണ് വിദ്യാഭ്യാസ മേഖലയില്‍ കേരളം മുന്നില്‍ നില്‍ക്കുന്നത്. ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ് എഴുതുന്നതിന് ആധാരം ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒരു പോസ്റ്റാണ്. 'സ്‌കൂള്‍ വിദ്യാഭ്യാസം മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്' എന്നാണ് തലക്കെട്ട്.
advertisement
https://m.facebook.com/story.php?story_fbid=327715425401431&id=100044889289138
മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പോയപ്പോഴും ഇതേ വാര്‍ത്ത തന്നെ കാണുന്നു.
https://www.facebook.com/1662969587255546/posts/2918681381684354/
എന്നാല്‍, ഇംഗ്ലീഷ് പത്രങ്ങളുടെ തലക്കെട്ടുകളില്‍ പഞ്ചാബിന്റെ പേരാണല്ലോ കണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ (PGI ) 70 മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. Learning outcomes and quality, access, infrastructure and facilities, equity and governance processes എന്നിങ്ങനെ പല വിഷയങ്ങളിലും ബൃഹത്തായ പഠനം നടത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്.ഈ വര്‍ഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണ്, ടോട്ടല്‍ സ്‌കോര്‍ 929. ആദ്യ അഞ്ച് റാങ്ക് ലഭിച്ച സംസ്ഥാനം/ UT പട്ടിക താഴെ
advertisement
1) പഞ്ചാബ് (929)
2) ചണ്ഡിഗഡ് (912)
3) തമിഴ്‌നാട് (906)
4) കേരളം (901)
5) ആന്‍ഡമാന്‍ നിക്കോബാര്‍ (901)
https://www.livemint.com/.../punjab-tamil-nadu-kerala-top...
ഈ പട്ടികയില്‍ മികച്ച ഗ്രേഡുള്ള പ്രദേശങ്ങളില്‍ ഒന്നായി ഈ വര്‍ഷവും കേരളത്തിന് സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞത് അഭിനന്ദനീയം തന്നെ. എന്നാല്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു എന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ethical അല്ല.എന്തു മാതൃകയാണ് ഇതിലൂടെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നതത്?
advertisement
ബഹുമാനപ്പെട്ട മന്ത്രി ശരിയായ വസ്തുതകള്‍ ജനസമക്ഷം അവതരിപ്പിക്കും; പോസ്റ്റ് തിരുത്തും എന്ന് വിശ്വസിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്‌കൂളുകളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാമതല്ല, നാലാമത്; കണക്കുകളുമായി കെ എസ് ശബരീനാഥന്‍
Next Article
advertisement
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
  • ആശയവിനിമയവും വ്യക്തിത്വവും മെച്ചപ്പെടാൻ അവസരമുണ്ടാകുമെന്ന് പറയുന്നു

  • വെല്ലുവിളികൾ നേരിടുന്ന രാശിക്കാർക്ക് ക്ഷമയും ആത്മപരിശോധനയും

  • പോസിറ്റീവ് ചിന്തയും ശരിയായ മനോഭാവവും മികച്ച അനുഭവങ്ങൾ നൽകും

View All
advertisement