KSEB Bill ലോക്ക് ഡൗൺ | ജീവനക്കാർ എത്തിയില്ല; സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 8.32 ലക്ഷം രൂപ കുറഞ്ഞു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ശരാശരി 26 ലക്ഷം രൂപയാണ് സെക്രട്ടേറിയറ്റിലെ പ്രതിമാസ ബിൽ തുക.
തിരുവനന്തപുരം: ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നപ്പോൾ സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ തുക കുറഞ്ഞു. 2019 മേയിൽ 33.27 ലക്ഷമായിരുന്നു സെക്രട്ടേറിയറ്റിലെ 4 കെട്ടിടങ്ങൾക്കുള്ള വൈദ്യുത ചാർജ്. എന്നാൽ കഴിഞ്ഞ മാസം ഇത് 24.95 ലക്ഷം രൂപയായി . അതായത് 8.32 ലക്ഷത്തിന്റെ കുറവ് . 26 ലക്ഷത്തോളം രൂപയാണ് സെക്രട്ടേറിയറ്റിലെ പ്രതിമാസ ബിൽ തുക.
കസേരയിൽ ജീവനക്കാരില്ലെങ്കിലും സെക്രട്ടേറിയറ്റിലെ കറങ്ങുന്ന ഫാനും കത്തിക്കിടക്കുന്ന ലൈറ്റുമൊക്കെ നേരത്തെയും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അമിത വൈദ്യുതി ഉപയോഗത്തിന് പേരുദേഷമുള്ള സർക്കാർ ഓഫീസുകളിലൊന്നാണ് സെക്രട്ടേറിയറ്റ്.
TRENDING:കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന് ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]Oscars 2021| 2021 ലെ ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടി [NEWS]Expats Return: കേരളം ആവശ്യപ്പെട്ടു; ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി [NEWS]
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2020 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB Bill ലോക്ക് ഡൗൺ | ജീവനക്കാർ എത്തിയില്ല; സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 8.32 ലക്ഷം രൂപ കുറഞ്ഞു