നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Kerala SSLC Result 2019 LIVE: എസ്.എസ്.എൽ.സിക്ക് റെക്കോഡ് വിജയം; ഏറ്റവും കൂടുതൽ A+ മലപ്പുറത്ത്

  Kerala SSLC Result 2019 LIVE Updates | In Kerala, the SSLC Result 2019 will be announced soon at keralaresults.nic.in. എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.

 • News18
 • | May 06, 2019, 14:21 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  14:17 (IST)

  കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. കുറവ് വയനാട്ടിൽ.

  14:15 (IST)

  നാളെ മുതൽ പത്താം തീയതി വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം. 

  14:14 (IST)

  ഇത്തവണ ഒരു കുട്ടിയുടെ പോലും ഫലം തടഞ്ഞു വച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി. 

  14:11 (IST)

  599 സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം.

  14:10 (IST)

  പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ  7 മുതൽ നൽകാം.

  14:9 (IST)

  SAY പരീക്ഷ മെയ് 20 മുതൽ. പരമാവധി മൂന്നു വിഷയങ്ങൾ വരെ എഴുതാം.

  14:8 (IST)

  2019 -ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് SAY പരീക്ഷാഫലം വന്നശേഷം വിതരണം ചെയ്യും.

  തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്.  ഇത്തവണ 98.11 ശതമാനമാണ് വിജയം.  കഴിഞ്ഞ വർഷത്തെക്കാൾ 0.27 ശതമാനം കൂടുതലാണിത്.  ഇത് റെക്കോർഡാണ്. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല പത്തനംതിട്ട. വിദ്യാഭ്യാസജില്ല കുട്ടനാടും.

  www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പ് വഴിയും പരീക്ഷാഫലമറിയാം.

  നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളും. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിൽ 1,42,033, എയ്ഡഡ് സ്‌കൂളുകളിൽ 2,62,125, അണ്‍ എയ്ഡഡ് സ്‌കൂളുകളിൽ 30,984 വിദ്യാര്‍ഥികളാണുള്ളത്.