തെരഞ്ഞെടുപ്പിൽ കൃത്രിമം; കേരള സർവകലാശാലയിൽ 39 യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി

Last Updated:

യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിവരങ്ങൾ 30 കോളേജുകൾ ഗൂഗിൾ ഫോം വഴി ഇതുവരെ നൽകിയിട്ടില്ല. രണ്ടു ദിവസത്തിനകം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് കോളേജുകളെ അറിയിക്കും.

തിരുവനന്തപുരം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയ 39 യൂണിയൻ കൗൺസിലർമാരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അയോഗ്യരാക്കി. പ്രായപരിധി പിന്നിട്ടതും കോഴ്സ് പഠിച്ചിറങ്ങിയതുമൊക്കെ മറച്ചുവച്ച് ഇവർ മത്സരിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. 27 പേരാണ് പ്രായപരിധി കഴിഞ്ഞവർ. 12 പേർ കോഴ്സ് പഠിച്ചിറങ്ങിയവരും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജുകളിൽ നിന്നും തെരഞ്ഞെടുപ്പിന്റെ വിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസ, പ്രായ രേഖകളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാഴ്സിറ്റി നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇവരുടെ പേരുകൾ വോട്ടർപ്പട്ടികയിൽ നിന്നും നീക്കം ചെയ്യാനും ഈ പദവികൾ ഒഴിച്ചിടാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
 യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിവരങ്ങൾ 30 കോളേജുകൾ ഗൂഗിൾ ഫോം വഴി ഇതുവരെ നൽകിയിട്ടില്ല. രണ്ടു ദിവസത്തിനകം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് കോളേജുകളെ അറിയിക്കും. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ കൗൺസിലറെ മാറ്റി മത്സരിക്കാത്ത എസ്എഫ്ഐ നേതാവിനെ ഉൾപ്പെടുത്തിയത് പുറത്തായതോടെ, കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനായി പുനർവിജ്ഞാപനം ഇറക്കാനും തീരുമാനിച്ചു.
advertisement
തെരഞ്ഞെടുപ്പ് നടത്തുന്നതിന് ചെലവാകുന്ന 1,55,938 രൂപ ആൾമാറാട്ടത്തിന് ഒത്താശ ചെയ്ത മുൻ പ്രിൻസിപ്പലിൽ നിന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഈടാക്കി നൽകണമെന്നും നിർദ്ദേശിച്ചു. സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് നടപടികൾ തിങ്കളാഴ്ച തുടങ്ങും. ക്രമക്കേട് കാട്ടിയവരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക ഈയാഴ്ച പ്രസിദ്ധീകരിക്കും. പരാതികളുണ്ടെങ്കിൽ പരിഹരിച്ച ശേഷമാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.
advertisement
വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഇപ്പോൾ നൽകേണ്ടെന്നും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാൽ, പ്രതിനിധിയെ നിശ്ചയിക്കാൻ സെനറ്റ് ചേരേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതായി സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി. വി സി ഡോ. മോഹനൻ കുന്നുമ്മേൽ എതിർത്തെങ്കിലും ഭൂരിപക്ഷവും പ്രതിനിധിയെ നൽകേണ്ടെന്ന് അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പിൽ കൃത്രിമം; കേരള സർവകലാശാലയിൽ 39 യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി
Next Article
advertisement
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
  • 14 കാരനായ വൈഭവ് സൂര്യവൻഷി 32 പന്തിൽ സെഞ്ച്വറി നേടി.

  • വെറും 42 പന്തിൽ 144 റൺസ് നേടി സൂര്യവൻഷി.

  • 343 സ്ട്രൈക്ക് റേറ്റിൽ 11 ഫോറും 15 സിക്‌സറും അടിച്ചു.

View All
advertisement