Kerala Weather Updates: സംസ്ഥാനത്ത് വേനൽ മഴ തുടരും; 11 ജില്ലകളിൽ ഉയർന്ന താപനില; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

Last Updated:

ഒമ്പതാം തീയതി എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.കള്ളക്കടൽ പ്രതിഭാസം തുടരുമെന്നും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില തുടരും. 11 ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പാലക്കാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് സാധാരണയേക്കാൾ ഉയർന്ന ചൂടിന്റെ മുന്നറിയിപ്പ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ ഏഴിനും എട്ടിനും 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എന്നാല്‍ ഒമ്പതാം തീയതി എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Updates: സംസ്ഥാനത്ത് വേനൽ മഴ തുടരും; 11 ജില്ലകളിൽ ഉയർന്ന താപനില; കാലാവസ്ഥാ പ്രവചനം ഇങ്ങനെ
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement