advertisement

Kerala Weather Update| സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Last Updated:

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക

Rapid Read
News18
News18
തിരുവനന്തപുരം: കേരളത്തിൽ ചൂട് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്സ് കണക്ക് പ്രകാരം മൂന്നാർ(ഇടുക്കി), ചങ്ങനാശ്ശേരി(കോട്ടയം), കോന്നി(പത്തനംതിട്ട) എന്നിവിടങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക 8 രേഖപ്പെടുത്തി.
കൊട്ടാരക്കര(കൊല്ലം), ചെങ്ങന്നൂർ(ആലപ്പുഴ), കളമശ്ശേരി(എറണാകുളം), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
advertisement
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല  പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update| സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്നിടത്ത് ഓറഞ്ച് അലർട്ട്
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

  • ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് ഡിജിപിയുടെ ശുപാർശയെ തുടർന്ന് ഉത്തരവിട്ടു

  • ഡിവൈഎസ്പിക്ക് തെളിവെടുപ്പ് സമയത്തെ വിവരം മുൻകൂട്ടി നൽകിയിരുന്നുവെന്നും ഔദ്യോഗിക വീഴ്ചയാണെന്നും ഉത്തരവിൽ

View All
advertisement