'ജനപ്രതിനിധിയാണ് പിടിയിലായത്, പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പും': രാഹുലിന്റെ അറസ്റ്റിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ വലയിലാക്കിയ പോലീസിനെ അഭിനന്ദിക്കുന്നുവെന്നും വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിച്ചു. കോൺഗ്രസിന്റെ ഒരു ജനപ്രതിനിധി തന്നെ പീഡനക്കേസിൽ പിടിയിലായിരിക്കുന്നത് ഗൗരവകരമാണെന്നും, കേവലം പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പും ഇയാൾ നടത്തിയെന്നും സതീദേവി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ ലഭിച്ച മുൻപത്തെ പരാതികളും വനിതാ കമ്മീഷൻ പോലീസിന് കൈമാറിയിരുന്നതായി അവർ വ്യക്തമാക്കി.
മനുഷ്യത്വ രഹിതമായ പീഡനങ്ങൾക്കിരയായ നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തുണ്ടെന്ന് സതീദേവി പറഞ്ഞു. പീഡനത്തിന് പുറമെ യുവതികളുടെ പണം പിടിച്ചുപറിക്കുന്ന തരത്തിലുള്ള ചൂഷണവും നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒടുവിൽ പ്രതിയെ പോലീസ് പിടികൂടിയത് സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷയുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണെന്നും, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ വലയിലാക്കിയ പോലീസിനെ അഭിനന്ദിക്കുന്നുവെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 11, 2026 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനപ്രതിനിധിയാണ് പിടിയിലായത്, പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പും': രാഹുലിന്റെ അറസ്റ്റിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ







