കോട്ടയം: കെവിൻ വധക്കേസിൽ സസ്പെൻഷനിലായ എസ് ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനം. സർവീസിൽനിന്ന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാൻ റേഞ്ച് ഐ ജി ഉത്തരവിട്ടിരിക്കുന്നത്. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്.
കെവിന്റെ വധത്തെ തുടർന്ന് ഷിബുവിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. കെവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെത്തി ഭാര്യ നീതു പരാതി നൽകിയിട്ടും കെവിനെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ് ഐ ഷിബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഷിബുവിന് ചുമതല നൽകുന്ന കാര്യത്തിൽ എസ് പി തീരുമാനമെടുക്കുമെന്നാണ് വിവരം. എസ്ഐയെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് കെവിന്റെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെവിന്റെ പിതാവ് പ്രതികരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.