ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് തകർത്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചിന്നക്കനാലിൽ 301 കോളനിയിലാണ് അരിക്കൊമ്പൻ വീട് തകർത്തത്.
ഇടുക്കി: അരികൊമ്പൻ വീണ്ടും വീട് തകർത്തു. ചിന്നക്കനാലിൽ 301 കോളനിയിലാണ് അരിക്കൊമ്പൻ വീട് തകർത്തത്. കഴിഞ്ഞ രാത്രിയിലാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്.കോളനി നിവാസി ജോർജിന്റെ വീടാണ് തകർത്തത്. അടുക്കള ഭാഗമാണ് ഇടിച്ചത്. തകര ഷീറ്റുകൾ താഴെ വീഴുന്ന ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് കാട്ടാനയെ തുരത്തിയത്.
ജോർജ്ജും കുടുംബവും ആശുപത്രി ആവശ്യങ്ങൾക്ക് പോയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. അതേസമയം കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അരിക്കുമ്പനെ പിടിച്ചു മാറ്റുന്ന നടപടികൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യമാണ് കുടിനിവാസികൾ ഉന്നയിക്കുന്നത്.
വരുന്ന തിങ്കളാഴ്ച വിവിധ വകുപ്പുകളെ കൂട്ടിയുള്ള യോഗത്തിനുശേഷം ആകും അരിക്കൊമ്പനെ പിടികൂടി മാറ്റുക. ചിന്നക്കനാലിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
advertisement
പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാർ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Apr 06, 2023 2:10 PM IST








