advertisement

കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു

Last Updated:

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം

കെ കെ രാഗേഷ്
കെ കെ രാഗേഷ്
കണ്ണൂർ: കെ കെ രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഎം നിയോഗിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കെ കെ രാഗേഷ് രാജിവച്ചു.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എം പിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും സജീവമായി ഇടപെട്ടിരുന്നു.
സിപിഎമ്മിൻ്റെ ഏറ്റവും കരുത്തുറ്റ ജില്ലാ ഘടകത്തിന്റെ അമരത്തേക്ക് കെ കെ രാഗേഷ് വരുന്നതോടെ നേതൃതലത്തിൽ തലമുറമാറ്റം കൂടിയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്ക് എത്തിയ ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതല വഹിച്ചിരുന്നവരായിരുന്നു.
advertisement
നേരത്തെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിൻ്റെ പേര് നിർദേശിച്ചത്. എതിർപ്പുകളില്ലാതെ ഈ നിർദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശമെന്ന നിലയിൽ കെ കെ രാഗേഷിൻ്റെ പേര് മുന്നോട്ടുവയ്ക്കുകയായിരുന്നു.
advertisement
ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ- കെ കെ രാഗേഷ്, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, പി വി ഗോപിനാഥ്, പി ഹരീന്ദ്രൻ,പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, കെ വി സുമേഷ്, സി സത്യപാലൻ, എം കരുണാകരൻ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement