മാണിയുടെ രാഷ്ട്രീയജീവിതത്തിന് തിളക്കമേകിയ റെക്കോർഡുകൾ

Last Updated:

പാർലമെന്‍ററിരംഗത്ത് പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന കെ.എം. മാണി സ്വന്തം പേരിൽ എഴുതിച്ചേർത്തത് ഒരുപിടി റെക്കോർഡുകൾ. അവ എന്തൊക്കെയാണെന്ന് നോക്കാം...

കേരള കോൺഗ്രസിൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ അതികായരിൽ ഒരാളായിരുന്നു കെ.എം മാണി. പാർലമെന്‍ററിരംഗത്ത് പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന കെ.എം. മാണി സ്വന്തം പേരിൽ എഴുതിച്ചേർത്തത് ഒരുപിടി റെക്കോർഡുകൾ. അവ എന്തൊക്കെയാണെന്ന് നോക്കാം...
പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്യൂതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു. ഏറ്റവുമൊടുവിൽ ഉമ്മൻചാണ്ടിയുടെ രണ്ടു മന്ത്രിസഭകളിൽ ധനകാര്യമന്ത്രിയുമായിരുന്നു കെ.എം മാണി.
KM Mani passes away | കെ.എം മാണി അന്തരിച്ചു
1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോർഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.
advertisement
ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം നാല്, അഞ്ച്, ആറ്, ഏഴ്, ഒമ്പത്, 11,13 എന്നീ ഏഴ് നിയമസഭകളിൽ മന്തിയാകാൻ കെ.എം മാണിക്ക് അവസരം ലഭിച്ചു.
സത്യപ്രതിജ്ഞയിലും ഒന്നാം സ്ഥാനത്താണ് കെ.എം. മാണി. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.
advertisement
ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലവും (51 വർഷം), ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം ബജറ്റ് അവതരിപ്പിച്ച (13 തവണ) മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്‌.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാണിയുടെ രാഷ്ട്രീയജീവിതത്തിന് തിളക്കമേകിയ റെക്കോർഡുകൾ
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement