കേരള രാഷ്ട്രീയ ചരിത്രത്തിൽ യുഡിഎഫിന്‍റെ അനിഷേധ്യ നേതാക്കളിൽ ഒരാളായിരുന്നു കെ.എം. മാണി. കെ. കരുണാകരൻ, എ.കെ ആന്‍റണി, ഉമ്മൻചാണ്ടി എന്നിവരുടെ മന്ത്രിസഭകളിൽ നിയമം, റെവന്യൂ, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് കെ.എം. മാണി കൈകാര്യം ചെയ്തിരുന്നു. ഭൂരിഭാഗവും കോൺഗ്രസ് നേതൃത്വം ചെയ്തിരുന്ന ഐക്യജനാധിപത്യം മുന്നണിക്കൊപ്പമായിരുന്നെങ്കിലും ഇടക്കാലത്ത് ഇ.കെ നായനാർ നേതൃത്വം നൽകിയ ഇടതുപക്ഷ മന്ത്രിസഭയിലും അദ്ദേഹം അംഗമായി. 1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 20 വരെ അധികാരത്തിലിരുന്ന നായനാർ മന്ത്രിസഭയിലെ 17 അംഗങ്ങളിൽ ഒരാളായിരുന്നു കെ.എം മാണി. ധനകാര്യം, നിയമം തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ 1980 ജനുവരിയിലാണ് ആറാം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം, സിപിഐ, എ. കെ. ആന്‍റണിയുടെ കോണ്‍ഗ്രസ് യു, ആർ.എസ്.പി, കേരളാ കോണ്‍ഗ്രസ് മാണി- പിള്ള വിഭാഗങ്ങള്‍, അഖിലേന്ത്യാ മുസ്‌ലിംലീഗ് എന്നിവയടങ്ങുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി 140ല്‍ 93 സീറ്റ് നേടി അധികാരത്തിലെത്തി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. ഈ മന്ത്രിസഭയിലാണ് കെ.എം മാണി ധനകാര്യം, നിയമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തത്. കോണ്‍ഗ്രസ് ഐ, മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് ജെ, ജനതാ പാര്‍ട്ടി, എന്‍ഡിപി, പിഎസ്പി എന്നിവയായിരുന്നു ഐക്യജനാധിപത്യ മുന്നണിയിലെ കക്ഷികള്‍.
മാണിയുടെ രാഷ്ട്രീയജീവിതത്തിന് തിളക്കമേകിയ റെക്കോർഡുകൾ
1980ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ എ.കെ ആന്‍റണിയുടെ കോൺഗ്രസ് യുവിന് ദേശീയ പാർട്ടി പദവി നഷ്ടിയമാി. ഇതോടെ പാർട്ടിയിലെ ഒരു വിഭാഗം ശരദ് പവാറിന്‍റെ കോൺഗ്രസ് എസിനൊപ്പം ചേർന്നു. നായനാര്‍ മന്ത്രിസഭ രണ്ടുവര്‍ഷം പിന്നിട്ടതോടെ സിപിഎമ്മുമായി അകന്ന ആന്റണി വിഭാഗം 1981 ഒക്ടോബറിൽ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. വൈകാതെ സർക്കാരിന് പിന്തുണ പിൻവലിക്കാൻ കെ.എം മാണിയും തീരുമാനിച്ചു. ഒക്ടോബര്‍ 20നാണ് കേരളാ കോണ്‍ഗ്രസ് എം നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചത്. ഇതോടെ നായനാർ മന്ത്രിസഭ രാജിവെച്ചു.
എന്നാൽ നിയമസഭ പിരിച്ചുവിടാതെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതോടെ പുതിയ സർക്കാർ രൂപീകരണത്തിന് സാധ്യത സജീവമായി. അതിനിടെ ആന്‍റണി വിഭാഗം കോൺഗ്രസിലേക്ക് തിരിച്ചെത്തി. കെ.എം. മാണിയുടെ കേരള കോൺഗ്രസും യുഡിഎഫിന്റെ ഭാഗമായി. 1981 ഡിസംബര്‍ 28ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായും സി എച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായും എട്ടംഗ മന്ത്രിസഭ നിലവില്‍ വന്നു. ഇ കെ നായനാര്‍ പ്രതിപക്ഷനേതാവായി. ഈ മന്ത്രിസഭയിലും ധനകാര്യം, നിയമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് കെ.എം മാണിയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.