സംസ്കാര സംഗമത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും ഉത്തമ ഉദാഹരണമാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി.
- Published by:naveen nath
Last Updated:
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് ക്രിസ്തുവർഷം 629 -ലാണ് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. വിവിധ മതസ്ഥർ ഏറെ താല്പര്യത്തോടെ കാണുകയും സന്ദർശിക്കുകയും ചെയ്യുന്ന അപൂർവ്വം പള്ളികളിൽ ഒന്നാണ് ചേരമാൻ ജുമാ മസ്ജിദ്.
പള്ളിയുടെ പഴയ ചിത്രങ്ങൾ കേരളീയ ക്ഷേത്ര മാതൃകയെ ഓർമ്മിപ്പിക്കുന്നതാണ്. പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നും ഇവിടെ സംരക്ഷിച്ചുപോരുന്നു . ഭാരതീയ സംസ്കാരവും മതസൗഹാർദ്ദവും വെളിവാക്കുന്ന നിരവധി പഠനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു മ്യൂസിയവും ഇവിടെയുണ്ട് . പള്ളിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അറബി ലിഖിതങ്ങളും കാണാം..
നിലവിളക്ക് കൊളുത്ത് ചേരമാൻ പള്ളിയുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനില്ക്കുകയാണ്.
ചേരമാൻ ജുമാ മസ്ജിദ് ഇന്ന് നവീകരണത്തിന്റെ പാതയിലാണ്. പാരമ്പര്യത്തിന് ഒരു പോറൽ പോലും പോലുമേക്കാതെ സൗകര്യപ്പെടുത്തുക സാധ്യമാണോ എന്ന ചോദ്യത്തിന് ചേരമാൻ ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. മുഹമ്മദ് സലീം നദ്‌വി കൃത്യമായ ഒരു ഉത്തരം നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 14, 2023 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
സംസ്കാര സംഗമത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും ഉത്തമ ഉദാഹരണമാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി.