മഴവില്ല് മലർവാടി സംസ്ഥാന ബാല ചിത്ര രചനാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി അങ്കമാലി സ്വദേശി ആവണി

Last Updated:

രണ്ടരവയസ് മുതൽ ആണ് ആവണി ചിത്രം വരയ്ക്കാൻ ആരംഭിച്ചത്. ആദ്യമായി ചോക്ക് ഉപയോഗിച്ച് ചുമരിൽ രാവും പകലും സൂര്യനും അടങ്ങുന്ന ഒരു ചിത്രമാണ് വരച്ചത്.

+
Aavanivydehi's

Aavanivydehi's Drawing 

2024 മഴവില്ല് മലർവാടി സംസ്ഥാന ബാല ചിത്ര രചനാ മത്സരത്തിൽ വാട്ടർ കളർ ഡ്രോയിംഗിന് ഒന്നാംസ്ഥാനം നേടി ആവണി വൈദേഹി കെ എ. കുടുംബത്തിൻ്റെ ചിത്രം വരയ്ക്കുക എന്നതായിരുന്നു മത്സരത്തിൽ ആവണിയ്ക്ക് നൽകിയ വിഷയം. ഇനി ജില്ലയിൽ നിന്നും സംസ്ഥാന തലത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ആവണി. രണ്ടരവയസ് മുതൽ ആവണി ചിത്രം വരയ്ക്കാൻ ആരംഭിച്ചു. അങ്കണവാടിയിൽ പഠിക്കുമ്പോൾ മുതൽ ആവണിയ്ക്ക് ചിത്രം വരയ്ക്കാൻ പല നിറത്തിലുള്ള ചോക്കുകൾ മേടിച്ച് നൽകുമായിരുന്നു ആവണിയുടെ അമ്മ. ആദ്യമായി ആ ചോക്ക് ഉപയോഗിച്ച് ആവണി ചുമരിൽ രാവും പകലും സൂര്യനും അടങ്ങുന്ന ഒരു ചിത്രമായിരുന്നു വരച്ചത്. അതായിരുന്നു ഈ കൊച്ചുമിടുക്കിയുടെ രണ്ടരവയസിലെ ആദ്യ ചിത്രം. അന്ന് മുതൽ ആവണിയുടെ അമ്മയുടെ മനസ്സിൽ ആവണി ചിത്രരചനാ മേഖലയിലേക്ക് പോകും എന്ന് ഉറപ്പായിരുന്നു. വരയ്ക്കാൻ ഉള്ള പേപ്പറും, ക്രയോൺസും ആവണിക്കായ് അമ്മ മേടിച്ച് നൽകുമായിരുന്നു.
ഒരു അധ്യാപകൻ്റെ കീഴിലും ഇന്നേവരെ ഡ്രോയിംഗ് പഠിക്കാൻ പോയിട്ടില്ലാത്ത ആവണിയ്ക്ക് ജന്മനാ കിട്ടിയതാണ് ചിത്രം വരയ്ക്കാൻനുള്ള കഴിവ്. ഓരോ മത്സരങ്ങളിൽ പോകുമ്പോഴും അവിടെ ഉള്ളവർ പറഞ്ഞാണ് അടുത്ത മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ ആവണി പോകുന്നത്. യൂട്യൂബിൽ ചിത്രം വരയ്ക്കുന്ന ക്ലാസുകൾ കണ്ടാണ് ആവണി ചിത്രം വരയ്ക്കാൻ പഠിച്ചത്. ആവണിയെ ഏറ്റവും കൂടുതൽ പിന്തുണക്കുന്നത് ആവണിയുടെ അമ്മ ദീപ ആണ്. മത്സരത്തിൽ സമ്മാനം കിട്ടുന്നതിനപ്പുറം അതിൽ പങ്കെടുക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന അമ്മയുടെ വാചകങ്ങൾ ആണ് ആവണിക്ക് എന്നും മുന്നോട്ട് പോകുവാൻ പ്രചോദനവും വഴികാട്ടിയും ആവുന്നത്. ആവണി വരച്ച ചിത്രങ്ങളുടെ വിധികർത്താവും ആവണിയുടെ അമ്മ തന്നെയാണ്. ഒരു ചിത്രം വരച്ചാൽ ആദ്യം അതിനെപ്പറ്റി അഭിപ്രായം ചോദിക്കുന്നത് അമ്മയോടാണ്.
advertisement
ആവണി വരച്ച ചിത്രം
ഇതിനോടകം ഒരുപാട് അവാർഡുകളും സമ്മാനങ്ങളും ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ ഹൈസ്കൂൾ, സെക്കൻഡറി വിഭാഗം കുട്ടികളുടെ കൂടെ മത്സരിക്കാൻ പ്രത്യേക അനുമതി ലഭിക്കുകയും അതിന് സമ്മാനം നേടുകയും ചെയ്തിരുന്നു. സിപിഐഎംൻ്റെ തൃക്കാക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബാലസംഘം ചിത്ര രചന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നു. അതിൻ്റെ മൊമെൻ്റോയും സർട്ടിഫിക്കറ്റും മന്ത്രി പി രാജീവിൽ നിന്നാണ് ഏറ്റുവാങ്ങിയത്. കൊച്ചിൻ ഷിപ്പ്‍യാർഡ് നടത്തിയ മത്സരത്തിലും ഒന്നാസ്ഥാനം ലഭിച്ചിരുന്നു. കേരളത്തിൻ്റെ പല ജില്ലയിൽ നിന്നുമുള്ള സ്കൂളുകളിൽ നിന്ന് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഒത്തിരി വിദ്യാർത്ഥികൾ എത്തിയിരുന്നു. അവരിൽ നിന്നുമാണ് ആവണിയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചത്. ഇവ കൂടാതെ മണികർണിക അവാർഡ് ലഭിച്ച് നാഷണൽ ലെവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
advertisement
അങ്ങനെ ഒരുപാട് അവാർഡുകളാണ് ഈ ചെറുപ്രായത്തിൽ തന്നെ ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയട്ടുള്ളത്. ആവണിയുടെ നാട്ടിലെ വായശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘടന ദിവസം നടത്തിയ ചിത്രപ്രദർശനത്തിന് ആവണിയുടെ ചിത്രങ്ങൾ പ്രദർശനത്തിന് വെച്ചിരുന്നു. ആവണിയുടെ കഴിവ് തിരിച്ചറിഞ്ഞ് എന്നും പിന്തുണ നൽകികൊണ്ട് സ്കൂളിലെ അധ്യാപകർ ആവണിയുടെ കൂടെ തന്നെ ഉണ്ട്. ഡി. പോൾ ഇ. എം. എച്ച്. എസിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആവണി. ആവണിയേയും ചേർത്ത് 5 പേർ അടങ്ങുന്നതാണ് ആവണിയുടെ കുടുംബം. അച്ഛൻ - അനിൽ കെ ർ, അമ്മ - ദീപ, സഹോദരൻ - അത്യുത്ജ്യോത്, അമ്മാമ്മ - ഭാർഗവി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മഴവില്ല് മലർവാടി സംസ്ഥാന ബാല ചിത്ര രചനാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി അങ്കമാലി സ്വദേശി ആവണി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement