വാണിജ്യാടിസ്ഥാനത്തിൽ താമരക്കൃഷിക്ക് നെടുമ്പാശ്ശേരിയിൽ തുടക്കം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
സൗന്ദര്യവർദ്ധക വസ്തുവായും ഭക്ഷ്യവസ്തുവായും ഇന്ന് താമരയുടെ പൂവുകളും തണ്ടും വിത്തുമെല്ലാം ഉപയോഗിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാൽ താമരക്കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കും.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ മധുരപ്പുറം - മള്ളുശ്ശേരി - പറമ്പുശ്ശേരി - മാഞ്ഞാലിത്തോട് പാടശേഖരത്തിൽ ആരംഭിച്ച താമരകൃഷിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ വിപുലമായ സാധ്യതകളാണ് താമര കൃഷിക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകളാണ് താമര കൃഷി കർഷകർക്ക് നൽകുന്നത്. ക്ഷേത്രാവശ്യങ്ങൾക്ക് പുറമേ സൗന്ദര്യവർദ്ധക വസ്തുവായും ഭക്ഷ്യവസ്തുവായും ഇന്ന് താമരയുടെ പൂവുകളും തണ്ടും വിത്തുമെല്ലാം ഉപയോഗിക്കുന്നുണ്ട്. താമരയുടെ വൈവിധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ച് കാർഷിക സർവ്വകലാശാല നടത്തിയിട്ടുള്ള പഠനങ്ങൾ പുസ്തകരൂപത്തിൽ ലഭ്യമാണെന്നും കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാൽ താമരക്കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ബ്ലോക്ക് പ്രസിഡൻ്റ് ടി വി പ്രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ വി സുനിൽ, വൈസ് പ്രസിഡൻ്റ് ശോഭ ഭരതൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോമി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആൻ്റണി കയ്യാല, ബിജി സുരേഷ്, ജെസ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ മാർട്ടിൻ സി ഓ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 07, 2025 3:41 PM IST


