advertisement

ആർത്തവ ശുചിത്വത്തിൽ വിപ്ലവം; അക്വിനാസ് കോളേജിൽ സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണം

Last Updated:

ഹരിത കേരളം മിഷൻ്റെ 'ഗ്രീൻ ഇനിഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി കൊച്ചി കോർപ്പറേഷൻ മേയർ ഉദ്ഘാടനം ചെയ്തു.

കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
അക്വിനാസ് കോളേജിൽ സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണം സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മെൻസ്ട്രുവൽ കപ്പ് വിതരണം സംഘടിപ്പിച്ചത്.
ഹരിത കേരളം മിഷൻ്റെ 'ഗ്രീൻ ഇനിഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്. കോളേജ് യൂണിറ്റും വനിതാ സെല്ലും സംയുക്തമായി പരിപാടി സംഘടിപ്പിച്ചു. ആർത്തവ ശുചിത്വവും മെൻസ്ട്രുവൽ കപ്പിൻ്റെ ഉപയോഗവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ ഡോ. അമലേന്ദു തോമസും ഡോ. ഗായത്രി ശങ്കറും ക്ലാസുകൾ നയിച്ചു.
ബിഷപ്പ് ജോസഫ് കുരിത്തറ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ അധ്യക്ഷയായി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, ഹരിത കേരള മിഷൻ കോർപറേഷൻ കോ ഓഡിനേറ്റർ നിസ നിഷാദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റോഷ്നി എലിസബത്ത്, വനിത സെൽ ജോയിൻ്റ് കോ ഓഡിനേറ്റർ ഡോ. ഫിയോണ ഷീനു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആർത്തവ ശുചിത്വത്തിൽ വിപ്ലവം; അക്വിനാസ് കോളേജിൽ സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement