മായം ചേർക്കാത്ത ഭക്ഷണ സാധനങ്ങളുമായി വിപണന മേളയ്ക്ക് ഇറങ്ങി കുടുംബശ്രീ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
വിപണന മേളയിൽ നാടൻ പച്ചക്കറികൾ, ബബ്ലൂസ് നാരങ്ങ, ഉപ്പിലിട്ട ലൂബിക്ക, മാങ്ങ നെല്ലിക്ക, ഇതൊക്കെ ആണ് ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്.
കുടുംബശ്രീ അംഗങ്ങളുടെ വിപണന മേളയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടുന്നത് കച്ചവടത്തിനായ് കൊണ്ട് വെക്കുന്ന മായം ചേർക്കാത്ത ഭക്ഷണ സാധനങ്ങളാണ്. മാസത്തിൽ മൂന്ന് ദിവസമോ അഞ്ചു ദിവസമോ ജില്ല മിഷൻ്റെ അംഗങ്ങൾ ചേർന്ന് തിരുവാങ്കുളത്തും തൃപ്പൂണിത്തുറയിലും വിപണന മേളക്കായ് കുടുംബശ്രീ അംഗങ്ങൾക്ക് സ്റ്റാൾ ഇട്ട് നൽകാറുണ്ട്.

എല്ലാ പ്രാവശ്യത്തെ പോലെയും ഈ തവണയും തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്ര ഉത്സവത്തിന് തിരുവാങ്കുളം CDS ൻ്റെയും തൃപ്പൂണിത്തുറ CDS ൻ്റെയും ജില്ല മിഷൻ്റെയും അംഗങ്ങൾ ഒരുമിച്ച് ചേർന്ന് ഉത്സവത്തിനോട് അനുബന്ധിച്ച് 10 ദിവസത്തേക്ക് വിപണന മേള നടത്താൻ സ്റ്റാൾ ഇട്ട് കൊടുത്തിരുന്നു. മായങ്ങൾ ഒന്നും ഇല്ലാത്ത വീട്ടിൽ തന്നെ ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ ആണ് വിൽക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തമായി ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ യാതൊരു വിധ തടസവും കൂടാതെ വിൽക്കാനും ഇവർക്ക് സാധിച്ചു. നല്ല രീതിയിൽ ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ലാഭം ഇല്ലെങ്കിലും ചെറിയ രീതിയിലുള്ള ലാഭത്തിൽ ആണെങ്കിലും നല്ല വിപണന മേള നടത്താൻ ഇവർക്ക് സാധിച്ചിരുന്നു. ഉത്സവ സമയങ്ങളിൽ വൈകുന്നേരങ്ങളിൽ ആണ് കൂടുതൽ ആളുകൾ എത്തുന്നത്. വിപണന മേള കഴിഞ്ഞ് രാത്രി 10 മണി അല്ലെങ്കിൽ 11 മണിക്കാണ് ഇവർ വീട്ടിൽ പോവുന്നത്.
advertisement

വിപണന മേളയിൽ നാടൻ പച്ചക്കറികൾ, ബബ്ലൂസ് നാരങ്ങ, ഉപ്പിലിട്ട ലൂബിക്ക, മാങ്ങ നെല്ലിക്ക, ഇതൊക്കെ ആണ് ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്. പിന്നെ വിവിധ തരം അച്ചാറുകൾ, പാനി പൂരി, ആഭരണങ്ങൾ എന്നിവയും ഉണ്ട്. വൈകുന്നേരങ്ങളിൽ തട്ട് ദോശ, സാൻവിച്, ചുക്കുകാപ്പി ഇവയെല്ലാം ഇവിടെ ലഭ്യമാണ്. ഇത് കൂടാതെ ചിപ്സ്, അവലോസുണ്ട, അവലോസ് പൊടി, ചമ്മന്തി പൊടി, ഗോതമ്പ് പൊടി, റാഗി പൊടി, പുട്ട് പൊടി എന്നിവയും ഇവിടെ കിട്ടും. കുടുംബശ്രീ അംഗങ്ങളുടെ ഒരു കൂട്ടായ്മ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്. സ്ഥിരമായി ഒരുപാട് കസ്റ്റമേഴ്സ് ഇവർക്ക് ഉണ്ട്. ഇവിടുത്തെ നാട്ടുകാർ ഇവർക്ക് നല്ല പിന്തുണ ആണ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 10, 2024 1:10 PM IST