advertisement

യുവതിയെ പാസ്പോർട്ട് വെരിഫിക്കേഷനായി വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Last Updated:

പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനായി യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഹാർബർ പോലീസ് എടുത്ത കേസിലാണ് നടപടി.
ജനുവരി 5നാണ് സംഭവം. പാസ്പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിന് പകരം തന്നെ വന്നു കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് എത്താൻ ആവശ്യപ്പെട്ടു.
ഇവിടെ എത്തിയ യുവതിയോട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാൻ നിർദേശിച്ചു. പിന്നാലെ കാറിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. യുവതി പിറ്റേന്ന് തന്നെ പോലീസിൽ‌ പരാതി നൽകി. തുടർന്ന് ഹാർബർ പോലീസ് വിജേഷിനെതിരെ കേസെടുത്തു.
advertisement
സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തിൽ പെരുമാറിയതിന് സിപിഒയെ സസ്പെൻഡ് ചെയ്തെന്ന് പോലീസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിനു ശേഷമായിരിക്കും തുടർ നടപടികളെന്നും പോലീസ് അറിയിച്ചു.
Summary: A police officer has been suspended for behaving inappropriately with a young woman who was summoned under the pretext of passport verification. CPO Vijesh of the Palluruthy Police Station was placed under suspension pending investigation. The action follows a case registered by the Harbor Police. The incident occurred on January 5.
advertisement
Kochi Police, Passport Verification, Suspension, CPO Vijesh, Misconduct, Palluruthy, കേരള പോലീസ്, പാസ്പോർട്ട് വെരിഫിക്കേഷൻ, സസ്പെൻഷൻ, സിപിഒ, യുവതിയോട് മോശമായി പെരുമാറി, പള്ളുരുത്തി
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതിയെ പാസ്പോർട്ട് വെരിഫിക്കേഷനായി വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement