കോടിയേരി ബാലകൃഷ്ണൻ, അഡ്വ. കെ.പി ശ്രീജിത്ത് News18 Last Updated : June 24, 2019, 12:58 IST മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതിസന്ധിയാലാക്കുന്ന വെളപ്പെടുത്തലുമായി പ്രശ്നപരിഹാര ചർച്ചകൾക്കു മധ്യസ്ഥത അഭിഭാഷകന്. മകനെതിരെ യുവതി നല്കിയ പരാതിയെക്കുറിച്ച് അറിയില്ലെന്ന കോടിയേരിയുടെ വാദം തെറ്റാണെന്നാണ് അഭിഭാഷകനായ കെ.പി ശ്രീജിത്താണ് വെളിപ്പെടുത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും അഭിഭാഷകന് പറയുന്നു.
ഏപ്രില്‍ 18ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്ക്കെത്തി. ചര്‍ച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും അഭിഭാഷകന് വെളിപ്പെടുത്തി. എന്നാല്‍ ബ്ലാക്മെയല്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന നിലപാടിലായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും ശ്രീജിത്ത് പറയുന്നു. യുവതിയുടേത് ബ്ലാക്ക് മെയില്‍ കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു.
അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനിയും അംഗീകരിച്ചില്ല. അച്ഛന് ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയാറാണെന്നും ബിനോയ് പറഞ്ഞതായി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റെതല്ലെന്ന് ബിനോയ് പറഞ്ഞെന്നും ശ്രീജിത്ത് വെളിപ്പെടുത്തി.
Also Read
കുരുക്ക് മുറുക്കി തെളിവുകൾ: കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് First published: June 24, 2019, 12:58 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.