മുംബൈ: ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയായ യുവതിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് ബിനോയിക്കെതിരെ പുതിയ തെളിവായി പുറത്ത് വന്നിരിക്കുന്നത്. 2010 ൽ മുംബൈ കോര്‍പ്പേറഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണ് ചേർത്തിരിക്കുന്നത്. ബിനോയിയുടെ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി വരാനിരിക്കെയാണ് കുരുക്കു മുറുക്കി പുതിയ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്.
നേരത്തെ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് ചേർത്തുള്ള യുവതിയുടെ പാസ്പോർട്ടിലെ വിവരങ്ങളും പുറത്തു വന്നിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാകൂ. അല്ലെങ്കില്‍ രേഖകളില്‍ എന്തെങ്കിലും കൃത്രിമം നടത്തേണ്ടി വരും. എന്നാല്‍ പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതായാണ് വിവരം. വിവാഹം രജിസ്റ്റർ ചെയ്ത രേഖകളും പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബിഹാർ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതിയുമായെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.