advertisement

1000 പേർക്ക് തൊഴിൽ, അത്യാധുനിക ഐടി പാർക്ക്; കൊട്ടാരക്കരയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ

Last Updated:

ഐടി പാർക്ക്, ബസ് സ്റ്റാൻഡ് നവീകരണം, പുതിയ നഗരസഭ ഓഫീസ് തുടങ്ങി കൊട്ടാരക്കരയിലെ വൻകിട വികസന പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.

.
.
സർക്കാർ സംവിധാനങ്ങളുടെ ആധുനികവൽക്കരണം വേഗത്തിലാക്കിയതിലൂടെ പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും മികവുറ്റതുമായതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ് കെട്ടിടമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ–റവന്യൂ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
₹15.5 കോടി ചെലവിൽ നിർമ്മിക്കുന്ന നഗരസഭ ഓഫീസിന് തറക്കല്ലിട്ടു. കൊട്ടാരക്കര രവി നഗറിൽ 1000 പേർക്ക് തൊഴിൽ നൽകുന്ന ഐടി പാർക്കിൻ്റെ ടെൻഡർ–കോൺട്രാക്ട് നടപടികൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു. ₹29 കോടി രൂപ ചെലവിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രം ഗസ്റ്റ് ഹൗസിനുള്ളിൽ പിൽഗ്രിം അമനിറ്റി കേന്ദ്രം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു. കൂടാതെ ₹18.5 കോടി ചെലവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണത്തിനും അനുമതി നൽകിയതായി അറിയിച്ചു. ബൈപ്പാസ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
advertisement
നെടുവത്തൂരിൽ തിയറ്റർ സമുച്ചയ നിർമാണം ഉടൻ ആരംഭിക്കുമെന്നും സർക്കാർ ജീവനക്കാർക്കായി പുതിയ ശമ്പളപരിഷ്കരണ കമ്മീഷൻ നിയോഗിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു–പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സന്ദേശം വായിച്ചു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് ആർ അരുൺ ബാബു, നഗരസഭ വൈസ് ചെയർമാൻ എ ഷാജു, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബിന്ദു, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ചന്ദ്രശേഖർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വിദ്യ, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കേരളം കെ മീര, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
1000 പേർക്ക് തൊഴിൽ, അത്യാധുനിക ഐടി പാർക്ക്; കൊട്ടാരക്കരയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement