advertisement

സ്കൂളുകൾ ഇനി 'റോബോട്ടിക്' യുഗത്തിലേക്ക്! 20,000 പുതിയ റോബോട്ടിക് കിറ്റുകൾ വരുന്നു

Last Updated:

പുതിയ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി 1,128.71 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർധിപ്പിച്ച് 410.66 കോടി രൂപയായി ഉയർത്തി.

.
.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി വൻതോതിലുള്ള നിക്ഷേപമാണ് സർക്കാർ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് ഇതുവരെ 2,565 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.
ഭരണിക്കാവ് ജെ.എം.എച്ച്.എസ്. സ്കൂളിൽ നടന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ശതാബ്ദി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി 1,128.71 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ സ്കൂളുകളിലെ ഡിജിറ്റൽ പഠനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി നിലവിലുള്ള 9,000 റോബോട്ടിക് കിറ്റുകൾക്കൊപ്പം 20,000 കിറ്റുകൾ കൂടി വിതരണം ചെയ്യാൻ കൈറ്റിന് 38.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ തുകയും വർധിപ്പിച്ച് 410.66 കോടി രൂപയായി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.
advertisement
പ്രീ-പ്രൈമറി അധ്യാപകരുടെയും പാചക തൊഴിലാളികളുടെയും വേതനം കൂട്ടുന്നതിന് തീരുമാനമായിട്ടുണ്ട്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായി 62 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ പ്രഖ്യാപനങ്ങളും നടത്തിയതെന്നും മന്ത്രി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ കെ. സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂളിൻ്റെ ചരിത്രം ഉൾക്കൊള്ളുന്ന ‘സ്മൃതി’ സുവനീർ മന്ത്രിക്ക് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ വിശിഷ്ട വ്യക്തികൾക്ക് ഉപഹാരങ്ങളും സമർപ്പിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. കലാദേവി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. അരവിന്ദ്, ബി.എസ്. അമൃതപ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
സ്കൂളുകൾ ഇനി 'റോബോട്ടിക്' യുഗത്തിലേക്ക്! 20,000 പുതിയ റോബോട്ടിക് കിറ്റുകൾ വരുന്നു
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement