കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് മൂന്നാം വർഷത്തിലേക്ക്
Last Updated:
കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ചടയമംഗലം ബ്ലോക്കിൽ കർഷകർ ചേർന്ന് രൂപീകരിച്ച കർഷക ഉത്പാദക കമ്പനിയാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി.
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് മൂന്നാം വർഷത്തിലേക്ക്. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ചടയമംഗലം ബ്ലോക്കിൽ കർഷകർ ചേർന്ന് രൂപീകരിച്ച കർഷക ഉത്പാദക കമ്പനിയാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. ഡിസംബർ രണ്ടിന് കടയ്ക്കൽ നടക്കുന്ന വാർഷിക പരിപാടിയിൽ മികച്ചയിനം തൈകൾ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുന്ന ഹരിതം പ്ലാൻ്റ് നഴ്സറി ഗാർഡൻ ഉത്ഘാടനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും. ഡോ. വി അരുണാചലം, ഡോ. സി ബി ജോസഫ് എന്നിവർ മുഖ്യാതിഥികളാവും.
കെ എഫ് പി സി അഗ്രി ബസ്സാർ, പ്രകൃതി എക്കോ ഷോപ്പ്, കെ എഫ് പി സി ലേബർ ബാങ്ക്, ഹണി പാർലർ, അഗ്രി ഡിജിറ്റൽ സേവന കേന്ദ്രം, ലേബർ കോൺട്രാക്ട് സ്കീം, കാർഷിക പരിശീലന കേന്ദ്രം, എന്നി പദ്ധതികളുടെ ഉത്ഘാടനം അഡ്വ. ആർ രാജേന്ദ്രൻ [ചെയർമാൻ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്] അഡ്വ. ജി ലാലു (ഡയറക്ടർ കേരള ബാങ്ക്) രാഖിമോൾ (നബാർഡ് ഡി ഡി എം കൊല്ലം) കെ മധു (പ്രസിഡൻ്റ് കുമ്മിൾ ഗ്രാമപഞ്ചായത്ത്) മടത്തറ അനിൽ (പ്രസിഡൻ്റ് ചിതറ ഗ്രാമപഞ്ചായത്ത്), കുമാരി സി അമൃത (പ്രസിഡൻ്റ് ഇട്ടിവ ഗ്രാമപഞ്ചായത്ത്), രാജേഷ് കുമാർ (പ്രിൻസിപ്പൽ കൃഷി ഓഫീസർ കൊല്ലം) ഡോ നടക്കൽ ശശി (ചെയർമാൻ KARD) എന്നിവർ നിർവഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
December 01, 2024 12:40 PM IST