നൂറ്റിയമ്പതിലധികം നന്ദികേശന്മാരുമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം
Last Updated:
ഓണാട്ട് കരക്കാരുടെ ഇരുപത്തിയെട്ടാം ഓണാഘോഷ തിമിർപ്പാണ് കേട്ടുത്സവം.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം ഭക്തിനിർഭരമായി. അൻപത്തി രണ്ട് കരകളിൽ നിന്നായി നൂറ്റിയമ്പതിലധികം നന്ദികേശന്മാരാണ് ഊരു ചുറ്റി എത്തിയത്. ഉത്സവം കണ്ടു തൊഴാൻ വലിയ ഭക്തജനത്തിരക് ആയിരുന്നു.
ഓണാട്ട് കരക്കാരുടെ ഇരുപത്തിയെട്ടാം ഓണാഘോഷ തിമിർപ്പാണ് കേട്ടുത്സവം. രാവിലെ മുതൽ നന്ദികേശ രൂപങ്ങളുമായി ഓരോ കരക്കാരും ഊരു ചുറ്റാനിറങ്ങും. ഞക്കനാൽ പടിഞ്ഞാറേക്കരയുടെ 72 അടി ഉയരമുള്ള കാലഭൈരവനാണ് ഏറ്റവും വലിപ്പമുള്ള നന്ദികേശൻ. വലിപ്പത്തിൽ രണ്ടാമൻ ഓണാട്ട് കതിരവനാണ്.
വൈകിട്ടോടെ പടനിലത്തിൽ ചെറുതും വലുതുമായ നന്ദികേശന്മാർ അണിനിരന്നു. ഇത് കാണാൻ ഭക്തജന സഹസ്രങ്ങളാണ് ഓച്ചിറയിലേക്ക് ഒഴുകി എത്തിയത്. വലിയ കാളകൾക്ക് ഇടയിൽ നല്ല ഭംഗിയേറിയ കുട്ടിക്കാളകളും ശ്രദ്ധേയമായി. ഏറെ നാളത്തെ കരക്കാരുടെ പ്രയത്നമാണ് ഓരോ നന്ദികേശ രൂപങ്ങളും.
advertisement
സ്ത്രീകളും യുവാക്കളും കുട്ടികളുമെല്ലാം കാളകെട്ടിന് നേതൃത്വം നൽകി. ഓണാട്ടുകരക്കാരുടെ കാർഷിക സമൃദ്ധിയുടെ ഉത്സവമാണ് പ്രശസ്തമായ കാളകെട്ട് മഹോത്സവം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
October 04, 2025 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
നൂറ്റിയമ്പതിലധികം നന്ദികേശന്മാരുമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം