advertisement

സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'നമ്മുടെ കേരളം' ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു

Last Updated:

‘നമ്മുടെ കേരളം, സ്മാർട്ട് കേരളം’ എന്ന ആശയത്തെ യാഥാർത്ഥ്യമാക്കുന്ന പുതിയ ചുവടുവെപ്പായാണ് ഈ ഡിജിറ്റൽ പദ്ധതി വിലയിരുത്തപ്പെടുന്നത്.

.
.
സംസ്ഥാനത്ത് ഭരണസേവനങ്ങളെ ഏകോപിപ്പിച്ച് ജനങ്ങൾക്ക് കൂടുതൽ സുതാര്യവും സമയബന്ധിതവുമായ സേവനങ്ങൾ നൽകുന്നതിനായി ‘നമ്മുടെ കേരളം’ എന്ന ഏകീകൃത സർവീസ് ഡെലിവറി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ഭരണനിർവഹണത്തെ പുതുക്കിയെഴുതുന്ന ഡിജിറ്റൽ മുന്നേറ്റമായാണ് പദ്ധതിയെ വിലയിരുത്തുന്നത്. പരാതി പരിഹാരം മുതൽ പൊതു ചർച്ചകളിൽ പങ്കാളിത്തം വരെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ജനങ്ങളുടെ പൗരാവകാശ ബോധവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തി വികസന പ്രവർത്തനങ്ങളിൽ അവരെ സജീവ പങ്കാളികളാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
100-ലേറെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ
‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെ 100-ലേറെ സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് പ്രാപ്യമാകും. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, ഓൺലൈൻ പരാതി സമർപ്പിക്കൽ, പരാതി പരിഹാരത്തിെൻ്റെ പുരോഗതി നിരീക്ഷിക്കൽ, ഉദ്യോഗസ്ഥരെ നേരിട്ട് കാണുന്നതിനുള്ള ബുക്കിംഗ് സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. പൊതുജനങ്ങൾക്ക് ക്യാമ്പയിനുകളിലും മത്സരങ്ങളിലുമൂടെ ആശയങ്ങൾ പങ്കുവെച്ച് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ലളിതമായ ഉപയോഗം, ശക്തമായ സുരക്ഷ
എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന ലളിതമായ ഇൻ്റർഫേസും ആകർഷകമായ ഡിസൈനുമാണ് ആപ്പിൻ്റെ പ്രധാന സവിശേഷത. സ്വകാര്യതയും ഡാറ്റാ സുരക്ഷയും മുൻഗണന നൽകി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ സുരക്ഷിത സേവനാനുഭവം ഉറപ്പാക്കുന്നു. സേവനങ്ങളിലെ സമയബന്ധിതമായ പുതുക്കലുകളും ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യവും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
advertisement
മൊബൈൽ ആപ്പിനൊപ്പം ‘നമ്മുടെ കേരളം’ വെബ് പോർട്ടലിലും ഇതേ സേവനങ്ങൾ ലഭ്യമാകും.
ഐടി മിഷൻ നേതൃത്വത്തിൽ വികസനം
ഐടി വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഐടി മിഷൻ്റെ നേതൃത്വത്തിലാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള സാങ്കേതിക പിന്തുണ നൽകിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് സേവനങ്ങൾ ഏകോപിപ്പിച്ചത്. ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ്ഫോമുകളിൽ വരും ദിവസങ്ങളിൽ ആപ്പ് ലഭ്യമാകും.
‘നമ്മുടെ കേരളം, സ്മാർട്ട് കേരളം’ എന്ന ആശയത്തെ യാഥാർത്ഥ്യമാക്കുന്ന പുതിയ ചുവടുവെപ്പായാണ് ഈ ഡിജിറ്റൽ പദ്ധതി വിലയിരുത്തപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'നമ്മുടെ കേരളം' ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു
Next Article
advertisement
B28| ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027-ഓടെ; പറക്കുമോ ? ഏത് റൂട്ടിൽ?
B28| ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027-ഓടെ; പറക്കുമോ ? ഏത് റൂട്ടിൽ?
  • 2027 ഓഗസ്റ്റിൽ മുംബൈ-അഹമ്മദാബാദ് കോറിഡോറിലെ സൂറത്ത്-വാപി സെക്ഷനിൽ B28 ട്രെയിൻ പ്രവർത്തനം തുടങ്ങും

  • B28 ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും, യാത്രാ സമയം ഗണ്യമായി കുറയും

  • 866.87 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ട്രെയിൻ സെറ്റുകൾ മുഴുവൻ എസി ചെയർ കാർ ആയിരിക്കും

View All
advertisement