advertisement

അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി

Last Updated:

നവീകരണ പ്രവർത്തികൾക്കായി പത്ത് കോടി രൂപ നൽകുമെന്നും അനന്ത് അംബാനി ക്ഷേത്ര ദർശനത്തിന് ശേഷം പറഞ്ഞു

Rapid Read
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തിയപ്പോൾ
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തിയപ്പോൾ
വൻതാര സ്ഥാപകനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനുമായ അനന്ത് അംബാനി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിൻകുടം സമർപ്പിച്ച് തൊഴുതു. ജിയോ പ്ലാറ്റ്ഫോംസിന്റെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ഡയറക്ടറും കൂടിയായ അനന്ത് അംബാനി, ക്ഷേത്രത്തിന് മൂന്ന് കോടി രൂപ സംഭാവനയും നൽകി. നവീകരണ പ്രവർത്തികൾക്കായി പത്ത് കോടി രൂപ നൽകുമെന്നും അനന്ത് അംബാനി ക്ഷേത്ര ദർശനത്തിന് ശേഷം പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയശേഷമാണ് അനന്ത് അംബാനി ക്ഷേത്ര ദർശനത്തിനെത്തിയത്.
advertisement
വടക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന രാജരാജേശ്വര ക്ഷേത്രം. പരമശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Summary: Anant Ambani, Director of Jio Platforms and Reliance Retail Ventures and son of Reliance Industries Chairman Mukesh Ambani, visited the famous Taliparamba Rajarajeshwara Temple in Kannur. During his visit, Anant performed the temple's prestigious primary offering, the 'Ponnumkudam' (golden pot). He donated ₹3 crore to the temple and further pledged an additional ₹10 crore to support the temple's ongoing renovation works.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി
Next Article
advertisement
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി
  • അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി, പൊന്നിൻകുടം സമർപ്പിച്ചു

  • ക്ഷേത്ര നവീകരണത്തിന് മൂന്ന് കോടി രൂപ സംഭാവന നൽകി, പത്ത് കോടി രൂപ കൂടി നൽകുമെന്ന് വാഗ്ദാനം

  • കണ്ണൂർ ജില്ലയിലെ പുരാതന ശിവക്ഷേത്രങ്ങളിൽ പ്രധാന സ്ഥാനമുള്ള രാജരാജേശ്വര ക്ഷേത്രം

View All
advertisement