ഭക്തിനിർഭരമായി കൊല്ലം ഓച്ചിറക്കളി
Last Updated:
കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ നേടിയ ആയുധ മുറകളും പോരാട്ടവീര്യവും പരബ്രഹ്മത്തിന് കാണിക്കയായി അർപ്പിക്കുന്ന ഓച്ചിറ കളികാണാൻ വൻ ഭക്തജന തിരക്കായിരുന്നു.
ഓണാട്ടുകരയിലെ 52 കരകളിൽ നിന്ന് ഓച്ചിറക്കളിക്ക് എത്തിയവർ എട്ടുകണ്ടം പടനിലത്ത് പടവെട്ടി മടങ്ങിയതോടെ ചടങ്ങുകൾക്ക് സമാപനമായി. ആചാരാനുഷ്ഠാനങ്ങളോടെ രണ്ടുദിവസമായിരുന്നു പടനിലത്ത് ഓച്ചിറക്കളി നടന്നത്. കളിയാശാന്മാരുടെ നേതൃത്വത്തിൽ യോദ്ധാക്കൾ പടനിലത്ത് അണിനിരന്ന് ശംഖനാദം മുഴങ്ങുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം. ഘോഷയാത്രയ്ക്ക് ശേഷമാണ് കരക്കളി ആരംഭിക്കുന്നത്.

അങ്കത്തിനു സമയമായി എന്ന സൂചന നൽകികൊണ്ട് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തിൽ കളിക്കളത്തിന് മുകളിലായി വട്ടമിട്ട് പറക്കുമ്പോൾ ഇരുകരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക് കുതിക്കുന്നു. പരസ്പരം ഹസ്‌തദാനം ചെയ്‌ത് കര പറഞ്ഞ് അങ്കം കുറിക്കുന്നു.
കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ നേടിയ ആയുധ മുറകളും പോരാട്ടവീര്യവും പരബ്രഹ്മത്തിന് കാണിക്കയായി അർപ്പിക്കുന്ന ഓച്ചിറ കളികാണാൻ വൻ ഭക്തജന തിരക്കായിരുന്നു. പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് ആയിരുന്നു ചടങ്ങുകൾ നടന്നത്. എട്ടു കണ്ടത്തിലും, തകിടി കണ്ടത്തിലും യോദ്ധാക്കൾ അംഗം വെട്ടി. മൂന്നുമണിയോടെ കളിയാശാന്മാരും യോദ്ധാക്കളും പരബ്രഹ്മത്തെ വണങ്ങി അടുത്തവർഷം കാണാം എന്ന ഉറപ്പിന്മേൽ കളരികളിലേക്ക് മടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
June 17, 2025 3:22 PM IST


