advertisement

റവന്യൂ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ചാത്തന്നൂരിൽ റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം

Last Updated:

ചാത്തന്നൂർ മണ്ഡലത്തിലെ 1200 പരിശീലന കേന്ദ്രങ്ങളിലൂടെ 65,000 കുടുംബങ്ങൾക്ക് റവന്യൂ പോർട്ടൽ, ഇ-ഡിസ്ട്രിക്ട് പോർട്ടൽ, ‘എൻ്റെ ഭൂമി’ പോർട്ടൽ, സി.എം.ഡി.ആർ.എഫ്. പോർട്ടൽ, തുണ ആപ്പ്, ഡിജിറ്റൽ കിയോസ്കുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകും.

.
.
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ സംവിധാനം വഴി 10 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്താൻ കഴിഞ്ഞതായി റവന്യൂ, ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ റവന്യൂ ഇ-സാക്ഷരത പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
റവന്യൂ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച റവന്യൂ ഇ-സർവീസ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഭൂനികുതി അടയ്ക്കുന്നതടക്കം നിരവധി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ സർക്കാർ ഓഫീസുകളിലും ഓൺലൈൻ സേവന കിയോസ്കുകൾ സ്ഥാപിച്ചതായും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളെ സംയോജിപ്പിച്ച് വികസിപ്പിച്ച ‘എൻ്റെ ഭൂമി’ പോർട്ടലും ഇതോടെ പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന റവന്യൂ ഇ-സാക്ഷരത പദ്ധതി വഴി, റവന്യൂ വകുപ്പ് നൽകുന്ന വിവിധ ഓൺലൈൻ സേവനങ്ങൾ ഇടനിലക്കാരില്ലാതെ മൊബൈൽ ഫോണിലൂടെ ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ചാത്തന്നൂർ മണ്ഡലത്തിലെ 1200 പരിശീലന കേന്ദ്രങ്ങളിലൂടെ 65,000 കുടുംബങ്ങൾക്ക് റവന്യൂ പോർട്ടൽ, ഇ-ഡിസ്ട്രിക്ട് പോർട്ടൽ, ‘എൻ്റെ ഭൂമി’ പോർട്ടൽ, സി.എം.ഡി.ആർ.എഫ്. പോർട്ടൽ, തുണ ആപ്പ്, ഡിജിറ്റൽ കിയോസ്കുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകും. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത ആയിരം കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മണ്ഡലത്തിലെ 18 സർക്കാർ ഓഫീസുകളിൽ കിയോസ്ക് അനുബന്ധ സേവനങ്ങളും നടപ്പിലാക്കും.
advertisement
പരിപാടിയിൽ ജി. എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊല്ലം തഹസിൽദാർ ജി. വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ എൻ. ദേവിദാസ്, എഡിഎം ജി. നിർമൽ കുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. സുശീലദേവി, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
റവന്യൂ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ചാത്തന്നൂരിൽ റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം
Next Article
advertisement
'ആക്രമിക്കൂ, ചർച്ച വേണ്ട'; ജീവനൊടുക്കുന്നതിന് മുൻപ് ട്രംപിന് ഇറാനി യുവാവിന്റെ വീഡിയോ സന്ദേശം
'ആക്രമിക്കൂ, ചർച്ച വേണ്ട'; ജീവനൊടുക്കുന്നതിന് മുൻപ് ട്രംപിന് ഇറാനി യുവാവിന്റെ വീഡിയോ സന്ദേശം
  • ഇറാനിലെ ബുഷെഹ്റിൽ നിന്നുള്ള ഹമീദി ട്രംപിനോട് ഇറാനുമായി യാതൊരു കരാറിലും ഏർപ്പെടരുതെന്ന് അഭ്യർത്ഥിച്ചു

  • ഇറാനിലെ ഭരണകൂടത്തിനെതിരെ വിദേശ ഇടപെടലും അമേരിക്കയുടെ ആക്രമണവും മാത്രമാണ് ജനങ്ങൾക്ക് പ്രതീക്ഷ

  • ഹമീദി ജീവൻ നഷ്ടപ്പെട്ടതിന്റെ റിപ്പോർട്ടുകൾക്ക് സ്വതന്ത്രമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല

View All
advertisement