advertisement

ഭിന്നശേഷി സൗഹൃദ കേരളം: താമരശ്ശേരിയിൽ 2.70 കോടിയുടെ മോഡൽ ഓട്ടിസം കോംപ്ലക്സ് വരുന്നു

Last Updated:

ഓട്ടിസം നേരിടുന്ന കുട്ടികൾക്ക് വിദഗ്ദ്ധ തെറാപ്പികളും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതിക്കൊപ്പം ജില്ലയിലെ അഞ്ച് ബി.ആർ.സികൾക്കായി 3.89 കോടി രൂപയുടെ പുതിയ കെട്ടിടങ്ങൾക്കും ഭരണാനുമതി ലഭിച്ചു.

താമരശ്ശേരി ലൊക്കേഷൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
താമരശ്ശേരി ലൊക്കേഷൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മോഡൽ ഓട്ടിസം കോംപ്ലക്സു‌കളുടെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട‌് കോർഡിനേറ്റർ ഡോ. എ കെ അബ്‌ദുൾ ഹക്കീം അറിയിച്ചു. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിലാണ് 2 കോടി 70 ലക്ഷം രൂപ ചെലവിൽ പുതിയ ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുക.
ഓട്ടിസവും വിവിധ വളർച്ചാ പ്രശ്നങ്ങളും നേരിടുന്ന കുട്ടികളുടെ വികാസം ഉറപ്പുവരുത്തുന്നതിനുള്ള ചികിത്സയും വിദ്യാഭ്യാസവും സാധ്യമാക്കുക എന്നതാണ് ഓട്ടിസം കോംപ്ലക്സ് കൊണ്ട് ലക്ഷ്യമിടുന്നത്. ചെറിയ പ്രായത്തിൽ തന്നെയുള്ള ഇടപെടലുകളിലൂടെ കുട്ടികളുടെ സർവ്വതോന്മുഖ വളർച്ച ലക്ഷ്യമാക്കിയുള്ള തെറാപ്പികൾ ലഭ്യമാക്കും. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിൽ വൈദഗ്‌ധ്യം നേടിയ അധ്യാപകർ, സപീച്ച്- ഫിസിയോ-ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, ആയമാർ എന്നിവർ സെൻ്ററിലുണ്ടാകും.
ജില്ലയിൽ നിലവിലുള്ള പതിനാറ് ഓട്ടിസം സെൻ്ററുകളിലും ഇത്തരം സേവനങ്ങൾ നൽകി വരുന്നുണ്ടെങ്കിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓട്ടിസം കോംപ്ലസ്‌കുകൾ ഒരോ ജില്ലയിലും നിർമ്മിക്കണമെന്ന സർക്കാർ തീരമാനത്തിൻ്റെ ഭാഗമായാണ് താമരശ്ശേരിയിൽ പുതിയ ഓട്ടിസം കോംപ്ലക്സ് നിർമിക്കുന്നത്. ഇതിന് പുറമെ കുന്ദമംഗലം, മാവൂർ, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ ബ്ലോക്ക് റിസോഴ്സ‌് സെൻ്ററുകൾക്ക് പുതിയ കെട്ടിടം നർമ്മിക്കുന്നതിന് 77.8 ലക്ഷം രൂപ വീതം 3.89 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഭിന്നശേഷി സൗഹൃദ കേരളം: താമരശ്ശേരിയിൽ 2.70 കോടിയുടെ മോഡൽ ഓട്ടിസം കോംപ്ലക്സ് വരുന്നു
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement