ബ്ലഡ് സ്റ്റം സെൽ ഡോണർ ക്യാമ്പ്; എൻ എസ് എസ് ദിനാചരണത്തി‍ൻ്റെ ഭാഗമായി അറുനൂറോളം വിദ്യാർത്ഥികൾ ഡോണറായി

Last Updated:

ബ്ലഡ്‌ സ്റ്റെം ദാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്ത് അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വച്ചത്.

Blood Stem Cell Donor Camp Inauguration 
Blood Stem Cell Donor Camp Inauguration 
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂൾ സെപ്റ്റംബർ 24, NSS ദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് മണാശേരി എം എ എം ഒ കോളേജുമായി സംഘടിച്ച്, ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി കൊച്ചിയുടെ സഹകരണത്തോടെ ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് നിരവധി NSS വോളണ്ടിയേഴ്സ് ഇതിൻ്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ട് പുതിയ മാതൃകയായി. എം എ എം ഓ കോളെജ് സെമിനാർ ഹാളിൽ വെച്ച് നടത്തിയ ബ്ലഡ് സ്റ്റെം സെൽ ഡോണർ ക്യാമ്പിൽ ജില്ലയിലെ വിവിധ സ്കൂളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
പരിപാടിയിലൂടെ സമൂഹത്തിലെ ഓരോ യുവ ജനങ്ങൾക്കും ബ്ലഡ്‌ സ്റ്റെം ദാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്ത് അവബോധം സൃഷ്ടിക്കുകയും പരമാവധി റെജിസ്ട്രേഷൻ ചെയ്യിപ്പിക്കുകയും യുവത്വങ്ങളിലെ സൂപ്പർഹീറോയെ സ്വയം കണ്ടെത്തുക എന്ന പ്രചോദനാത്മക സന്ദേശം പങ്കുവെക്കുകയുമായിരുന്നു. കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കെ അധ്യക്ഷനായ ചടങ്ങ് പ്രിൻസിപ്പൽ ഡോ. സാജിദ് ഇ കെ ഉദ്ഘാടനം ചെയ്തു. ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ റജിസ്ട്രി അസോസിയേറ്റ് മാനേജർ, ഡോണർ റിക്രൂട്ട്മെൻ്റ് & കൗൺസിലിങ് അതുല്യ എ കെ ക്യാമ്പ് നിയന്ത്രിച്ചു. ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ സൌഹൃദ ക്ലബ് കോ- ഓർഡിനേറ്റർ സിനി മാത്യു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിഷ പി, എം എ എം ഒ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ മുംതാസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമൃത പി എന്നിവർ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബ്ലഡ് സ്റ്റം സെൽ ഡോണർ ക്യാമ്പ്; എൻ എസ് എസ് ദിനാചരണത്തി‍ൻ്റെ ഭാഗമായി അറുനൂറോളം വിദ്യാർത്ഥികൾ ഡോണറായി
Next Article
advertisement
ശബരിമല സംരക്ഷണ സംഗമത്തിന് പിന്നാലെ സന്യാസി യാത്രയുമായി സംഘപരിവാർ സംഘടനകൾ
ശബരിമല സംരക്ഷണ സംഗമത്തിന് പിന്നാലെ സന്യാസി യാത്രയുമായി സംഘപരിവാർ സംഘടനകൾ
  • സംഘപരിവാർ സംഘടനകൾ ശബരിമല സംരക്ഷണ സംഗമത്തിന് ശേഷം സന്യാസി യാത്ര സംഘടിപ്പിക്കുന്നു.

  • കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2000 സന്യാസിമാരെ ഉൾപ്പെടുത്തി യാത്ര നടക്കും.

  • ഒക്ടോബർ 7 മുതൽ 21 വരെ നടക്കുന്ന യാത്രയിൽ വിവിധ ജില്ലകളിൽ സ്വീകരണ പരിപാടികൾ ഉണ്ടാകും.

View All
advertisement