advertisement

അംഗീകാരത്തിൻ്റെ നെറുകയിൽ കാലിക്കറ്റ് ഗേൾസ്; മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള റീജ്യണൽ പുരസ്കാരം സ്വന്തമാക്കി

Last Updated:

മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളണ്ടിയർ എന്നീ പുരസ്കാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്.

മികച്ച പ്രോഗ്രാം ഓഫീസർ ഇ കെ ഷഹീന ടീച്ചർ
മികച്ച പ്രോഗ്രാം ഓഫീസർ ഇ കെ ഷഹീന ടീച്ചർ
കേരള സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം 2025 വർഷത്തെ റീജ്യണൽ തല പുരസ്ക്കാരം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്സിന് ലഭിച്ചു. കോഴിക്കോട് - മലപ്പുറം ജില്ലകളിലെ 300 ൽ പരം എൻ എസ് എസ് യൂണിറ്റുകളിൽ നിന്നാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്സ് യൂണിറ്റ് ഈ അഭിമാന നേട്ടം കൈവരിച്ചത്.
നോർത്തേൺ റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച യൂണിറ്റ്, ജില്ലയിലെ മികച്ച വോളണ്ടിയർ പുരസ്ക്കാരങ്ങളാണ് യൂണിറ്റിന് ലഭിച്ചത്. റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ യൂണിറ്റിലെ പ്രോഗ്രാം ഓഫീസറായി ഇ കെ ഷഹീന ടീച്ചറും, ജില്ലയിലെ മികച്ച വോളണ്ടിയളായി അൻസീറ പി.പിയെയും തെരഞ്ഞെടുത്തു.
കല്ലായിയിൽ മാലിന്യം നിറഞ്ഞ പഴയ അത്താണി 'ഹൊറിഗല്ലു' എന്ന പേരിൽ മനോഹരമായ പാർക്കായി പുനരുജ്‌ജീവിപ്പിച്ചത്, സംസ്ഥാന പുരസ്ക്കാരം ലഭിച്ച സ്നേഹാരാമം, മാനസ ഗ്രാമത്തിലെ സ്ത്രീകൾക്കായി ഫാഷൻ ഡിസൈനിംഗ് പരിശീലനവും തൊഴിലും ലഭ്യമാക്കൽ, തെക്കേപ്പുറത്തെ പ്രാദേശിക സ്വാതന്ത്ര്യ സമരസേനാനികളെകുറിച്ച് പഠനം നടത്തി കുറ്റിച്ചിറ ഹെറിറ്റേജിൽ പേരുകൾ ആലേഖനം ചെയ്യൽ കൂട്ടുകാരിക്കൊരു കൂട് ഭവന നിർമ്മാണം, ഉപജീവനം പദ്ധതി, അപ്പ് സൈക്കിളിംഗ് പദ്ധതി, പാലിയേറ്റീവ് പ്രവർത്തനം, വയനാട് ചൂരൽ മല ദുരന്ത സഹായം, പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം, മില്ലറ്റ് കൃഷി, പച്ചക്കറി കൃഷി പ്ലോഗിംഗ്, ത്രിഫ്റ്റ് ഷോപ്പിംഗ്, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പോൾ ബ്ലഡ് പ്രവർത്തനങ്ങൾ ആരോഗ്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ മികവാർന്ന പദ്ധതികളാണ് യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയത്.
advertisement
യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ എം. അബ്ദു, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡൈന കെ ജോസഫ് എന്നിവർ നേതൃത്വം നൽകി വരുന്നു. പി ടി എ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രോൽസാഹനവും നൽകി വരുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അംഗീകാരത്തിൻ്റെ നെറുകയിൽ കാലിക്കറ്റ് ഗേൾസ്; മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള റീജ്യണൽ പുരസ്കാരം സ്വന്തമാക്കി
Next Article
advertisement
'റബര്‍വില കിലോ 250 രൂപയാക്കാനുള്ള തീരുമാനം ആദ്യമന്ത്രിസഭാ യോഗത്തിൽ' രാഹുൽ ഗാന്ധി
'റബര്‍വില കിലോ 250 രൂപയാക്കാനുള്ള തീരുമാനം ആദ്യമന്ത്രിസഭാ യോഗത്തിൽ' രാഹുൽ ഗാന്ധി
  • യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന്റെ താങ്ങുവില ആദ്യമന്ത്രിസഭാ യോഗത്തിൽ 250 രൂപയാകും

  • പ്രകടനപത്രികയിൽ പറഞ്ഞതുപോലെ റബറിന്റെ വില ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമാകും

  • എൽഡിഎഫ് 2016ൽ വാഗ്ദാനം ചെയ്ത 250 രൂപ നടപ്പാക്കാൻ പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു

View All
advertisement