advertisement

എൻ എസ് എസ് റീജ്യണൽ പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടവുമായി കാലിക്കറ്റ് ഗേൾസ് എച്ച് എസ് എസ്

Last Updated:

2025-ലെ എൻ.എസ്.എസ്. റീജ്യണൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. മികച്ച യൂണിറ്റ്, പ്രോഗ്രാം ഓഫീസർ, വോളണ്ടിയർ പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ്
കേരള സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം 2025 വർഷത്തെ റീജ്യണൽ തല പുരസ്ക്കാരം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ് ടീം കരസ്ഥമാക്കി. ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരത്ത് വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐ എ എസ്സിൽ നിന്നും ഏറ്റുവാങ്ങി. ഹയർ സെക്കണ്ടറി അക്കാദമിക് ജോയിൻ്റ് ഡയറക്ടർ & സ്റ്റേറ്റ് എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ: ഷാജിത എസ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ: ഡി ദേവിപ്രിയ, എൻ എസ് എസ് സന്ദേശം നൽകി. RDD അജിത വി, റീജ്യണൽ പ്രോഗ്രാം കൺവീനർ, രാഹുൽ എസ്, ജില്ലാ കൺവീനർ എം കെ ഫൈസൽ, ചടങ്ങിൽ സംസാരിച്ചു. റിജണൽ പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് സ്വാഗതവും, ആർ പി സി ബിനു പി ബി നന്ദിയും പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 300 ൽ പരം എൻ എസ് എസ് യൂണിറ്റുകളിൽ നിന്നാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റ് റീജ്യണൽ തല (ഉത്തര മേഖല 1) പുരസ്ക്കാര നേട്ടം കൈവരിച്ചത്.
advertisement
നോർത്തേൺ റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച യൂണിറ്റ്, ജില്ലയിലെ മികച്ച വോളണ്ടിയർ പുരസ്ക്കാരങ്ങളാണ് യൂണിറ്റിന് ലഭിച്ചത്. റീജ്യണിലെ മികച്ച യൂണിറ്റ് പുരസ്ക്കാരം പ്രിൻസിപ്പാൾ എം അബ്ദു മാസ്റ്ററും, റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ യൂണിറ്റിലെ പ്രോഗ്രാം ഓഫീസർ ഇ കെ ഷഹീന ടീച്ചറും, ജില്ലയിലെ മികച്ച വോളണ്ടിയർ അവാർഡ് അൻസിറ ഫാത്തിമ പി പി യും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ എസ് കെ, ഐ എ എസ്സിൽ നിന്നും ഏറ്റുവാങ്ങി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
എൻ എസ് എസ് റീജ്യണൽ പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടവുമായി കാലിക്കറ്റ് ഗേൾസ് എച്ച് എസ് എസ്
Next Article
advertisement
മലപ്പുറത്ത് ആണ്‍കുട്ടിയെ പീഡിപ്പിച്ച 34കാരൻ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി; കുപ്പിവളവിൽ നിന്ന് അറസ്റ്റിൽ 
മലപ്പുറത്ത് ആണ്‍കുട്ടിയെ പീഡിപ്പിച്ച 34കാരൻ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി; കുപ്പിവളവിൽ നിന്ന് അറസ്റ്റിൽ 
  • മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 34കാരൻ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി

  • കേസിൽ പ്രതിയെ കുറിച്ച് വിവരമില്ലാതിരുന്നപ്പോൾ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്

  • കുപ്പിവളവിൽ നിന്ന് അറസ്റ്റിലായ ഷൗക്കത്തലി നേരത്തെ സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു

View All
advertisement