കോഴിക്കോട് ആവേശം നിറച്ച് ചാമ്പ്യൻസ് ബോട്ട് ലീഗ്; CBLന് ചാലിയാർ ഇനി സ്ഥിരം വേദി
Last Updated:
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സിബിഎൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്ന് ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തിയത്.
ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയായിരിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) മത്സരങ്ങൾ ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വള്ളം കളി ലോകപ്രശസ്തമാണ്. വടക്കൻ ജില്ലകളിലെ ടൂറിസം സാധ്യതകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സിബിഎൽ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതിനു ശേഷം 30 കോടി രൂപ അധിക വരുമാനം സർക്കാരിന് ലഭിച്ചു. ഇതിൽ ഭൂരിപക്ഷം ആളുകളും വിനോദ സഞ്ചാരികളാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം സാധ്യതകൾ വികസിക്കുന്നത് നാടിന് ഒന്നാകെ മാറ്റം കൊണ്ടുവരും. ദേശീയപാത വികസനം 450 കിലോമീറ്റർ പൂർത്തിയായതായി മന്ത്രി പറഞ്ഞു. ദേശീയപാത വികസനം ജനങ്ങളുടെ യാത്രാസൗകര്യത്തിൽ വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സിബിഎൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്ന് ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തിയത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഓരോ വള്ളത്തിലും 30 തുഴച്ചിലുകാർ. മൂന്ന് ട്രാക്കുകളിലായി അഞ്ച് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് രണ്ട് ലൂസേഴ്സ് മത്സരങ്ങളും ഫൈനൽ മത്സരവും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 16, 2025 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ആവേശം നിറച്ച് ചാമ്പ്യൻസ് ബോട്ട് ലീഗ്; CBLന് ചാലിയാർ ഇനി സ്ഥിരം വേദി