'വെല്ലുവിളി ഇങ്ങോട്ട് വേണ്ട'; ഹിജാബ് വിഷയത്തിൽ സ്കൂൾ‌ മാനേജ്മെന്റിനെതിരെ മന്ത്രി ശിവൻകുട്ടി

Last Updated:

സ്കൂൾ അഭിഭാഷകയുടേത് പക്വത ഇല്ലാത്ത പ്രതികരണം. സ്കൂൾ മാനേജ്മെൻ്റിന് വേണ്ടി സംസാരിക്കേണ്ടത് അഭിഭാഷകയും പിടിഎ പ്രസിഡൻ്റും അല്ലെന്നും അത് മാനേജ്മെന്റിന് ഓര്‍മവേണമെന്നും വിദ്യാഭ്യാസമന്ത്രി

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണെന്നും എന്നാൽ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സ്കൂൾ മാനേജ്മെൻ്റും പിടിഎയും പ്രതികരിച്ചത്. അഭിഭാഷകയും സ്കൂൾ മാനേജ്മെൻ്റും സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന് വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയത്തെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ല. അവർ സർക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഇങ്ങോട്ട് വേണ്ട. നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. ഇന്ത്യൻ ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകും. ഇല്ലെങ്കിൽ ഇടപെടൽ ഉണ്ടാകും. സ്കൂൾ അഭിഭാഷകയുടേത് പക്വത ഇല്ലാത്ത പ്രതികരണം. സ്കൂൾ മാനേജ്മെൻ്റിന് വേണ്ടി സംസാരിക്കേണ്ടത് അഭിഭാഷകയും പിടിഎ പ്രസിഡൻ്റും അല്ലെന്നും അത് മാനേജ്മെന്റിന് ഓര്‍മവേണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
രാഷ്ട്രീയവൽക്കരിക്കാൻ മാനേജ്മെൻ്റും തയ്യാറായി. ഞങ്ങൾക്ക് നിയമം ബാധകമല്ല എന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. എന്ത് അധികാരം എന്നൊക്കെ ചോദിച്ചു. അങ്ങനെ ഒന്നും ഒരു അൺ എയ്ഡഡ് സ്ഥാപനങ്ങളും ചോദിച്ചിട്ടില്ല. വിദ്യാഭ്യാസ ചട്ടത്തിൽ എൻഒസി നിഷേധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്. എന്നിട്ടാണ് എന്ത് അധികാരം എന്നൊക്കെ ചോദിച്ചത്. ഗവൺമെൻ്റിന് മുകളിലാണ് മാനേജ്മെൻ്റ് എന്ന് കരുതിയാൽ അംഗീകരിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
advertisement
Summary: Education Minister V. Sivankutty stated that the Palluruthy school hijab issue was resolved yesterday itself, but there are attempts to politicise the matter. He said that the school management and the PTA responded with political motives. Sivankutty also told the media that the lawyer and the school management attempted to insult the government and the Education Department.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെല്ലുവിളി ഇങ്ങോട്ട് വേണ്ട'; ഹിജാബ് വിഷയത്തിൽ സ്കൂൾ‌ മാനേജ്മെന്റിനെതിരെ മന്ത്രി ശിവൻകുട്ടി
Next Article
advertisement
'വെല്ലുവിളി ഇങ്ങോട്ട് വേണ്ട'; ഹിജാബ് വിഷയത്തിൽ സ്കൂൾ‌ മാനേജ്മെന്റിനെതിരെ മന്ത്രി ശിവൻകുട്ടി
'വെല്ലുവിളി ഇങ്ങോട്ട് വേണ്ട'; ഹിജാബ് വിഷയത്തിൽ സ്കൂൾ‌ മാനേജ്മെന്റിനെതിരെ മന്ത്രി ശിവൻകുട്ടി
  • വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.

  • സ്കൂൾ മാനേജ്മെൻ്റിനായി സംസാരിക്കേണ്ടത് അഭിഭാഷകയും പിടിഎ പ്രസിഡൻ്റും അല്ല.

  • നിയമം നിയമത്തിൻ്റെ വഴിക്ക് പോകും, ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകും.

View All
advertisement