തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപം 'ഡെമോക്രസി വാൾ'

Last Updated:

സമൂഹത്തിൻ്റെ എല്ലാ തുറകളിൽ നിന്നുള്ളവരെയും ചേർത്ത് നിർത്തി ജനാധിപത്യത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ കാര്യക്ഷമമായ ഭരണകൂടങ്ങൾ സാധ്യമാക്കുക എന്ന സന്ദേശമാണ് ഡെമോക്രസി വാൾ കൈമാറുന്നത്.

News18
News18
ജനാധിപത്യ പ്രക്രിയയിൽ ചേർത്തുനിർത്തലിൻ്റെ സന്ദേശം പകർന്ന് ഡെമോക്രസി വാൾ. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ലീപ് കേരളയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പഴയ കെട്ടിടത്തോട് ചേർന്ന മതിലിലാണ് സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ ചേർന്ന് ജനാധിപത്യത്തിനായി അണിനിരക്കുന്ന ചിത്രം ഒരുക്കിയത്.
കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി.) അംഗങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡെമോക്രസി വാൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിറം പകരുന്നതായി. ക്യാമ്പ് പേരാമ്പ്ര കൂട്ടായ്മയിലെ ചിത്രകലാ അധ്യാപകരുടെയും ഇ.എൽ.സി., എൻ.എസ്.എസ്. വോളണ്ടിയർമാരിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെയും ജില്ലാ കലക്ടറുടെ ഇൻ്റേൺസിൻ്റയും ശ്രമഫലമായാണ് ഇതൊരുക്കിയത്.
സമൂഹത്തിൻ്റെ എല്ലാ തുറകളിൽ നിന്നുള്ളവരെയും ചേർത്ത് നിർത്തി ജനാധിപത്യത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ കാര്യക്ഷമമായ ഭരണകൂടങ്ങൾ സാധ്യമാക്കുക എന്ന സന്ദേശമാണ് ചിത്രം കൈമാറുന്നത്. 'ഐ വോട്ട് ഫോർ ഷുവർ' എന്ന ശക്തമായ പ്രമേയത്തിലൂടെ ജനകീയ പങ്കാളിത്തത്തിൽ സമ്മതിദായക അവകാശം ഉറപ്പാക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലാകെ ഇ.എൽ.സി., എൻ.എസ്.എസ്. ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാൾ ഒരുക്കിയത്. അസിസ്റ്റൻ്റ് കലക്ടർ എസ്. മോഹനപ്രിയ വാൾ സന്ദർശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപം 'ഡെമോക്രസി വാൾ'
Next Article
advertisement
നേമം സീറ്റ് ജനങ്ങൾ ‍തരും'; നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി
നേമം സീറ്റ് ജനങ്ങൾ ‍തരും'; നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി
  • നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

  • നേമത്തെ സീറ്റ് ജനങ്ങൾ തിരികെ നൽകുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

  • ഒളിമ്പിക്സ് ഇന്ത്യയിൽ വരാൻ പോകുന്നത് യാഥാർത്ഥ്യമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

View All
advertisement