നേമം സീറ്റ് ജനങ്ങൾ ‍തരും'; നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി

Last Updated:

എൻഡിഎ കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി

News18
News18
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാണെന്ന് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് തലയുയർത്തി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ സീറ്റ് ജനങ്ങൾ തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'ഒളിംപിക്സ് ഇന്ത്യയിൽ വരാൻ പോകുന്നുവെന്ന് പറയുന്നത് സ്വപ്നമല്ല, അത് യാഥാർത്ഥ്യമാകാൻ പോകുന്ന കല്പനയാണ്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കല്പന തന്നെയാണ് ഇതിനെ ഏത് അർത്ഥത്തിൽ വേണമെങ്കിലും എടുക്കാം. കേരളം ആ ഒളിമ്പിക്സിന് വേണ്ടി സജ്ജമാകണ്ടേ? ഇന്ത്യയിൽ ഒളിമ്പിക്സ് എത്ര ദിവസമാണ് നടക്കേണ്ടത്. സ്പോർട്സ് ഇവൻസ് മാത്രമല്ല നടക്കുന്നത്. എത്രമാത്രം അന്താരാഷ്ട്ര സമൂഹമാണ് നമ്മുടെ രാജ്യത്തേക്ക് വരുന്നത്. ഇത് ഭരണ മികവുകൊണ്ട് സംഭവിച്ചതാണ്. 36-ൽ അല്ലെങ്കിൽ 40-ൽ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഒളിമ്പിക്സ് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും സഹായകമാകും.' - സുരേഷ് ​ഗോപി പറഞ്ഞു.
advertisement
'കേരളത്തിലെ ടൂറിസം മന്ത്രിയ്ക്ക് കേരളത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല, തിരുവനന്തപുരം കോർപ്പറേഷൻ എന്നാണ് ബിജെപി ഭരണം ഉറപ്പിക്കുന്നത്, അന്നു മുതൽ ഇതിലെല്ലാം മാറ്റം കാണാൻ സാധിക്കും. ആറ് മാസം കൊണ്ട് ബിജെപി അത് തെളിയ്ക്കുകയും ചെയ്യും. അടുത്ത മേയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏഴോ എട്ടോ സീറ്റുണ്ടെങ്കിൽ അതിൽ നാല് സീറ്റ് ബിജെപി പിടിക്കും.'- കേന്ദ്രമന്ത്രി വ്യക്തമാക്കി.
'ഭാരതീയ ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ചത് നിങ്ങളല്ല. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് നിങ്ങളാണെന്ന് തലയുയർത്തി പറയാൻ സാധിക്കില്ല. തലതാഴ്ത്തി മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. ഞങ്ങൾ ചില രാഷ്ട്രീയ വക്രതയിലൂടെ പൂട്ടിച്ചു എന്നു മാത്രമേ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പറയാൻ സാധിക്കുകയുള്ളൂ. നേമത്തെ സീറ്റ് ജനങ്ങൾ ഞങ്ങൾക്ക് തരും.'- സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നേമം സീറ്റ് ജനങ്ങൾ ‍തരും'; നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി
Next Article
advertisement
നേമം സീറ്റ് ജനങ്ങൾ ‍തരും'; നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി
നേമം സീറ്റ് ജനങ്ങൾ ‍തരും'; നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി
  • നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റ് ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

  • നേമത്തെ സീറ്റ് ജനങ്ങൾ തിരികെ നൽകുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

  • ഒളിമ്പിക്സ് ഇന്ത്യയിൽ വരാൻ പോകുന്നത് യാഥാർത്ഥ്യമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

View All
advertisement