മാങ്കൂട്ടത്തിൽ കേസ്: സത്യത്തിൻ്റെ വിജയം; നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു: റിനി ആൻ ജോർജ്

Last Updated:

മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്നും പുറത്തായതിന് പിന്നാലെ പ്രതികരണവുമായി റിനി ആൻ ജോർജ്

റിനി ആൻ ജോർജ്
റിനി ആൻ ജോർജ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ (Rahul Mamkootathil) മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി റിനി ആൻ ജോർജ് (Rini Ann George). ജാമ്യം നിഷേധിച്ച കോടതിവിധിക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. "ഇത് സത്യത്തിൻ്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാർട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോൾ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു," എന്ന് റിനി. മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി ആദ്യം പ്രതികരിച്ചത് റിനി ആയിരുന്നു.
കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, പേരുപരാമർശിക്കാതെ, ഒരു യുവ നേതാവ് മൂന്നുവർഷക്കാലം തന്നോട് മോശമായി പെരുമാറി എന്ന് റിനി ആരോപിച്ചിരുന്നു. ഇതായിരുന്നു മാങ്കൂട്ടത്തിലിനെതിരെയുള്ള മറ്റു സ്ത്രീകളുടെ പരാതികൾ പുറത്തുവരാനുണ്ടായ തുടക്കം.
“സോഷ്യൽ മീഡിയ വഴിയാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്. മൂന്ന് വർഷം മുമ്പ്, ആദ്യമായി ആക്ഷേപകരമായ സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുചിതമായ പെരുമാറ്റം ആരംഭിച്ചത്. ഈ പെരുമാറ്റം ഞാൻ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ "ആരോടുവേണമെങ്കിലും പറയൂ... ഹൂ കെയേഴ്‌സ്?" എന്നായിരുന്നു പ്രതികരണം.
മറ്റ് സ്ത്രീകളും ഇയാളിൽ നിന്ന് ഇത്തരം പീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്നും നടി ആരോപിച്ചു. “എനിക്ക് ഒരു ആക്രമണവും നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ അത്തരം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി ബുക്ക് ചെയ്യാം, നിങ്ങൾ വരണമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഞാൻ ശക്തമായി പ്രതികരിച്ചപ്പോൾ, കുറച്ചു കാലത്തേക്ക് ഒരു പ്രശ്‌നവും ഉണ്ടായില്ല. എന്നാൽ പിന്നീട്, എനിക്ക് വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി, ” എന്ന് റിനി.
advertisement
റിനിയുടെ പരാതിയെത്തുടർന്നുണ്ടായ ആക്ഷേപങ്ങൾക്കിടെ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.
Summary: Actor Rini Ann George, the very first whistleblower against Rahul Mamkootathil reacted after the court rejected his pre-arrest bail plea. "This is the victory of truth. I share in the happiness of the survivors. I thank the party for taking pro-women measures. I faced a lot of cyber attacks. Now the court has said that everything is true. I am happy that justice has been given to my sisters," said Rini
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാങ്കൂട്ടത്തിൽ കേസ്: സത്യത്തിൻ്റെ വിജയം; നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു: റിനി ആൻ ജോർജ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement