ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു പ്രവാസി മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
മൂന്നാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ ഹസീബ് അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് അപകടം.
കോഴിക്കോട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ് (41) മരിച്ചത്. വടകര ദേശീയപാതയിൽ ചോറോട് ഓവർബ്രിഡ്ജിനു സമീപത്തുവച്ച് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഹസീബ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹസീബ് സംഭവ സ്ഥലത്തുവച്ച തന്നെ മരിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ ഹസീബ് അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് അപകടം.
അതേസമയം കൊച്ചിയിൽ പിക്ക് അപ് വാനിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. ആലുവ എടയപ്പുറം ജംഗ്ഷനിൽ വച്ചാണ് അപകടം.
രാവിലെ തൊട്ടടുത്തുള്ള പള്ളിയേല്ക്ക് പോകും വഴി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ട് എടുത്ത പിക്ക് അപ് വാൻ മുഹ്‌യുദ്ദീനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ അടിയിൽപ്പെട്ട മുഹ്‌യുദ്ദീന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 25, 2023 7:17 AM IST