advertisement

ബി-സോൺ കലോത്സവത്തിൽ ഫാറൂഖ് കോളേജിന് കിരീടം; ദേവഗിരി രണ്ടാം സ്ഥാനത്ത്

Last Updated:

കളൻതോട് എം.ഇ.എസ്. കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ബി-സോൺ കലോത്സവത്തിൽ 310 പോയിൻ്റോടെ ഫാറൂഖ് കോളേജ് ജേതാക്കളായി.

ഫാറൂഖ് കോളേജ് 
ഫാറൂഖ് കോളേജ് 
കളൻതോട് എം.ഇ.എസ്. കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ ഫാറൂഖ് കോളേജ് ജേതാക്കൾ. ഇഞ്ചോടിച്ച് പോരാട്ടം നടന്ന കലോത്സവത്തിൽ 310 പോയിൻ്റ് നേടിയാണ് ഫാറൂഖ് കോളേജ് ജേതാക്കളായത്. 298 പോയിൻ്റുമായി സെയ്ൻ്റ് ജോസഫ്‌സ് കോളേജ് ദേവഗിരി രണ്ടാംസ്ഥാനവും 151 പോയിൻ്റുമായി പ്രോവിഡൻസ് വിമെൻസ് കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ജേതാക്കളായ ഫാറൂഖ് കോളേജിന് സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ വിന്നേഴ്സ‌് ട്രോഫി സ്വാഗതസംഘം ചെയർമാൻ മിസ്‌ഹബ് കീഴരിയൂരും രണ്ടാം സ്ഥാനക്കാരായ സെയ്ൻ്റ് ജോസഫ്സ് കോളേജ് ദേവഗിരിക്ക് എം.ടി. വാസുദേവൻനായർ മെമ്മോറിയൽ റണ്ണേഴ്‌സ് ടോഫി സ്വാഗതസംഘം ട്രഷറർ വി.ടി. സൂരജും സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ പ്രോവിഡൻസ് കോളേജിന് എം.ഇ.എസ്. കോളേജ് പ്രിൻസിപ്പൽ ഷഫീഖ് ആലത്തൂർ ട്രോഫി കൈമാറി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബി-സോൺ കലോത്സവത്തിൽ ഫാറൂഖ് കോളേജിന് കിരീടം; ദേവഗിരി രണ്ടാം സ്ഥാനത്ത്
Next Article
advertisement
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
  • കേരളത്തിൽ ഉയർന്നതരത്തിൽ തീവ്രവാദഭീഷണി നിലനിൽക്കുന്നുവെന്ന് രാജ്നാഥ് സിങ് ആരോപിച്ചു

  • വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ എൽഡിഎഫും യുഡിഎഫും ഭീഷണിക്കെതിരെ ഒന്നും ചെയ്യില്ല

  • എൽഡിഎഫ് സ്വർണക്കൊള്ള നടത്തി, യുഡിഎഫ് ഈ സ്വർണം വിൽക്കാൻ സഹായിച്ചുവെന്നും ആരോപണങ്ങൾ

View All
advertisement