വില്യാപ്പള്ളിക്ക് ആധുനിക മുഖം; പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിനും ഓഫീസ് കെട്ടിടത്തിനും ശിലാസ്ഥാപനം

Last Updated:

കൊളത്തൂർ റോഡിൽ 27 സെൻ്റ് സ്ഥലത്ത് 2.6 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.

ഷോപ്പിങ് കോംപ്ലക്സിനു സ്പീക്കർ എൻ ഷംസീർ ശിലയിടുന്നു 
ഷോപ്പിങ് കോംപ്ലക്സിനു സ്പീക്കർ എൻ ഷംസീർ ശിലയിടുന്നു 
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിനായി പുതുതായി ഇനി മുതൽ ഷോപ്പിംഗ് കോംപ്ലക്സ്. ഷോപ്പിംഗ് കോംപ്ലക്സ്  നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെയും ഷോപ്പിംഗ് കോംപ്ലക്‌സിൻ്റെയും ശിലാസ്ഥാപനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ വില്ല്യാപ്പളിയിൽ നിർവഹിച്ചു. 50 വർഷം മുമ്പോട്ട് കണ്ടുള്ള സൗകര്യങ്ങൾ ആയിരിക്കണം ഓഫീസുകളിൽ. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പൊതുബോധം ജനങ്ങൾ കാത്തുസൂക്ഷിക്കണമെന്നും മാലിന്യ സംസ്കരണത്തിന് ജാഗ്രത കാണിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഷോപ്പിംഗ് കോംപ്ലക്‌സിൻ്റെ ശിലാസ്ഥാപനം നടത്തി കൊണ്ടു ആവശ്യപ്പെട്ടു.
ചടങ്ങിൽ പി കുഞ്ഞമ്മദുകുട്ടി മാസ്റ്റർ അധ്യക്ഷനായി. കൊളത്തൂർ റോഡിൽ 27 സെൻ്റ് സ്ഥലത്ത് 2.6 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. വില്ല്യാപ്പള്ളി കെട്ടിടത്തിലെ പൊളിച്ചുമാറ്റിയ പഴയ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന് ഒരു പുതിയ അനുഭവമാകും ഷോപ്പിംഗ് കോംപ്ലക്സ്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വില്യാപ്പള്ളിക്ക് ആധുനിക മുഖം; പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിനും ഓഫീസ് കെട്ടിടത്തിനും ശിലാസ്ഥാപനം
Next Article
advertisement
യുഎഇയിൽ ജോലി ചെയ്യുന്ന ടെക്കിക്ക് തുടരെ ഫോൺകോളുകൾ; സ്പാം എന്ന് കരുതി എടുത്തില്ല; അടിച്ചത് 60 കോടി രൂപ ജാക്ക്പോട്ട്
യുഎഇയിൽ ജോലി ചെയ്യുന്ന ടെക്കിക്ക് തുടരെ ഫോൺകോളുകൾ; സ്പാം എന്ന് കരുതി എടുത്തില്ല; അടിച്ചത് 60 കോടി രൂപ ജാക്ക്പോട്ട്
  • 44കാരനായ ശരവണൻ വെങ്കിടാചലം 25 ദശലക്ഷം ദിർഹം (ഏകദേശം 60 കോടി രൂപ) ജാക്ക്പോട്ട് നേടി.

  • ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും വിളിച്ചപ്പോൾ സ്പാം എന്ന് കരുതി ഫോൺ എടുത്തില്ല.

  • വെങ്കിടാചലം ആദ്യമായി ബിഗ് ടിക്കറ്റ് വാങ്ങാൻ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചു.

View All
advertisement